Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മലരിക്കലിൽ 15 ദിവസം കൂടി ആമ്പൽപൂച്ചന്തം

മലരിക്കലിൽ 15 ദിവസം കൂടി ആമ്പൽപൂച്ചന്തം

കോട്ടയം ∙ മലരിക്കൽ ആമ്പൽപൂച്ചന്തം 15 ദിവസത്തേക്കു കൂടി എല്ലാവര്ക്കും പ്രദേശത്തു കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. കാഞ്ഞിരം മലരിക്കൽ പാടശേഖരങ്ങളിൽ വിരിയുന്ന ആമ്പൽപൂവുകളാണ് ഇപ്പോൾ ‘ടോക് ഓഫ് ദ് ടൗൺ’. ശ്രദ്ധേയരായ മോഡലുകളെയടക്കം എത്തിച്ച് വൻകിട ഫോട്ടോഷൂട്ടും കിടിലൻ വെഡ്ഡിങ് ആൽബങ്ങളും മലരിക്കലിൽ നടക്കുന്നു.അതിരാവിലെ എത്തൂ..മനോഹരമായ കാഴ്ച കാത്തിരിക്കുന്നു.21 മുതൽ ബോട്ട് സർവീസ്. 21 മുതൽ ഏതാനും ദിവസങ്ങളിലേക്ക് ബോട്ടിൽ യാത്ര ചെയ്ത് എല്ലായിടവും കാണാനുള്ള അവസരവും ഉണ്ടാകും. കാഞ്ഞിരം ജെട്ടിയിൽ നിന്നു മലരിക്കലിലേക്ക് ഇപ്പോൾ ബസ് സർവീസ് ഉണ്ട്. ഇവിടെ നിന്നു ബോട്ടിൽ പോകാനുള്ള സൗകര്യമാണ് 21 മുതൽ ഏർപ്പെടുത്തുന്നത്. തിരുവാർപ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് ബോട്ട് സർവീസിലൂടെ സൗകര്യം ഉണ്ടാവുക. പാടശേഖരങ്ങളിൽ വെള്ളംവറ്റുന്ന സ്ഥലങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ കാഴ്ചയുടെ വസന്തം 15 ദിവസം കൂടി ആസ്വദിക്കാൻ അവസരം ഉണ്ടാകുമെന്നു നദീ സംയോജന പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ പറഞ്ഞു. 600 ഏക്കർ സ്ഥലത്താണ് ആമ്പൽ വ്യാപിച്ച് കിടക്കുന്നത്. വെള്ളം ഉൾവലിയുന്ന മുറയ്ക്ക് കൃഷിക്കായി പാടശേഖരം ഒരുക്കുന്നുണ്ട്.



Related items