Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

റിപ്പബ്ലിക്ക് ദിനത്തിൽ നടനമാടാൻ വൈകല്യങ്ങൾ മറന്ന്

റിപ്പബ്ലിക്ക് ദിനത്തിൽ നടനമാടാൻ വൈകല്യങ്ങൾ മറന്ന്

പൊൻകുന്നം ഗവണ്മെന്റ് വൊക്കേഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെ ആർ അമൃതാനന്ദ് ആണ് വൈകല്യങ്ങളെ മറന്ന് , ഡൽഹിയിൽ 27 ന് നടക്കുന്ന കലാസംസ്കാരിക പരിപാടിയിൽ ഭരതനാട്യം അവതരിപ്പിക്കുന്നത് . കാലിന്റെ ശേഷിക്കുറവിനെ മറികടക്കാനായിട്ടാണ് അമൃതാനന്ദ് നൃത്തം അഭ്യസിച്ചത് . കാലിന്റെ വൈകല്യം കൂടാതെ കേൾവിക്കുറവുമുള്ള അമൃതാനന്ദ് , പല മത്സരവേദികളിലും കാഴ്ചവെച്ച പ്രകടനങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു . വിജയങ്ങൾ കൈവരിച്ചു മുന്നോട്ട് പോകുന്ന അമൃതാനന്ദ് ക്ഷേത്രോത്സവ വേദികളിലും നടനമാടാറുണ്ട്. ഡൽഹിയിലേക്ക് നൃത്തം അവതരിപ്പിക്കാനായി പോകുന്ന അമൃതാനന്ദിന്‌ രാഷ്ട്രപതിയെ കാണാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട് .



Related items