Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം ∙ നഗരത്തിൽ രാത്രികാല സിഗ്നൽ പ്രാവർത്തികമായി. ട്രാഫിക് സിഗ്നൽ എല്ലാ സമയങ്ങളിലും പ്രവർത്തിപ്പിക്കണം എന്ന നിയമസഭയിലെ ആവശ്യം പരിഗണിച്ചാണ് നഗരത്തിലും രാത്രിയിലും സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.അപകടങ്ങൾ കുറയ്ക്കുന്നതിന് സിഗ്നലുകൾ പൂർണ സമയവും പ്രവർത്തിപ്പിക്കണം എന്ന സർക്കുലർ മുൻപ് ഉണ്ടായിരുന്നു.എന്നാൽ ഇത് പ്രാവർത്തികമാക്കാൻ സാധിച്ചിരുന്നില്ല. 8 മണി വരെ പ്രധാന ജംക്‌ഷനുകളിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ട്. ഇതിനുശേഷം സിഗ്നൽ മഞ്ഞ മാത്രം തെളിയുന്ന വിധത്തിൽ ‘ഹസാഡ്’ ആയി ആണ് മുൻപ് പ്രവർത്തിച്ചിരുന്നത്. ഇനി സിഗ്നലുകൾ പൂർണമായി പ്രവർത്തിക്കും. പതിവില്ലാതെ രാത്രി സിഗ്നലുകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ വാഹനങ്ങളിലെ ഡ്രൈവർമാർക്കു ആശയക്കുഴപ്പം ഉണ്ടാകും എന്ന് പരാതി ഉയർന്നിരുന്നു. രാത്രികാലങ്ങളിൽ നഗരത്തിൽ തിരക്ക് ഇല്ലെങ്കിലും 2 മിനിറ്റ് ലൈറ്റ് തെളിയുന്നതു വരെ കാത്തു കിടക്കേണ്ടി വരും. പരിശോധന ഇല്ലെന്ന വിശ്വാസത്തിൽ സിഗ്നൽ ലംഘിക്കുന്ന പല വാഹനങ്ങളും അപകടത്തിൽപെടാനുള്ള സാധ്യതയുമുണ്ട്.കലക്ടറേറ്റ്, ലോഗോസ്, നെഹ്റു സ്റ്റേഡിയം എന്നീ ജംക്‌ഷനുകളിലാണ് ഇപ്പോൾ രാത്രി സിഗ്നൽ പ്രവർത്തിക്കുന്നത്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.