Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

75 വയസ്സ് കഴിഞ്ഞതാണോ, വരൂ 2 രൂപയ്ക്ക് ചായ കുടിക്കാം; മധുരം കൂട്ടിയൊരു തീരുമാനമെടുത്തു വേങ്ങര പഞ്ചായത്ത്

75 വയസ്സ് കഴിഞ്ഞതാണോ, വരൂ 2 രൂപയ്ക്ക് ചായ കുടിക്കാം; മധുരം കൂട്ടിയൊരു തീരുമാനമെടുത്തു വേങ്ങര പഞ്ചായത്ത്

കഴിഞ്ഞ ദിവസം വേങ്ങര പഞ്ചായത്ത് മധുരം കൂട്ടിയൊരു തീരുമാനമെടുത്തു. 70 വയസ്സ് കഴിഞ്ഞവർക്ക് പഞ്ചായത്ത് കന്റീനിൽ 5 രൂപയ്ക്ക് ചായ കൊടുക്കാമെന്ന്. 75 വയസ്സു കഴിഞ്ഞവരാണെങ്കിൽ 2 രൂപ കൊടുത്താൽ മതി. കടുപ്പമുള്ള അവഗണന മാത്രം രുചിച്ചു ശീലിച്ച വയോജനങ്ങൾക്ക് ഓണത്തിനു മുൻപേ കിട്ടിയ ഓണസമ്മാനമായി ഈ തീരുമാനം. ഇന്നലെ രാവിലെ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീന ഫസൽ നിർവഹിച്ചു.

നേരത്തേ തന്നെ 70 വയസ്സു കഴിഞ്ഞവർക്ക് 7 രൂപയ്ക്കായിരുന്നു ഈ കന്റീനിൽ ചായ കൊടുത്തു കൊണ്ടിരുന്നത്. ഇതു വീണ്ടും കുറച്ച് അഞ്ചു രൂപയാക്കുകയാണ് ഇപ്പോൾ ചെയ്തത്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനായ എ.കെ. സലീം ആണ് ചായ വില കുറയ്ക്കുക എന്ന ആശയത്തിനു പിന്നിൽ. നഷ്ടം നികത്താൻ തന്റെ ഓണറേറിയത്തിൽ നിന്ന് തുക നൽകാനാണ് സലീമിന്റെ തീരുമാനം. വയോ സൗഹൃദ കുടുംബശ്രീ കിയോസ്ക് എന്നാണ് ഈ കന്റീൻ ഇപ്പോൾ അറിയപ്പെടുന്നത്. വയോജന സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി ഒട്ടേറെ പദ്ധതികൾ വേങ്ങര പഞ്ചായത്ത് ചെയ്തു വരുന്നുണ്ട്. ഇരുനൂറിലേറെ അംഗങ്ങളുള്ള വേങ്ങര സായംപ്രഭാ ഹോം സംസ്ഥാനത്തു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ്. സായംപ്രഭാ ഹോമിൽ 20 പേരെങ്കിലും ദിവസവുമെത്തും. വട്ടപ്പാട്ട് ടീം, കോളാമ്പിപ്പാട്ട് ടീം, കോൽക്കളി ടീം എന്നിവയെല്ലാം സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർ ചേർന്നു രൂപീകരിച്ചിട്ടുണ്ട്.

എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകൾ സ്ഥാപിക്കാനുള്ള ഒരുക്കവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.രണ്ടു ലക്ഷം രൂപ ഇതിനായി ഇത്തവണ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീന ഫസൽ പറഞ്ഞു.



Related items