Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മലയാളം മിൽസിന്‌ പുതിയ നേതൃത്വം

മലയാളം മിൽസിന്‌ പുതിയ നേതൃത്വം

കോട്ടയം അമ്മയനൂരുള്ള ഇന്റഗ്രേറ്റഡ് പൗർലൂം എന്നറിയപ്പെടുന്ന മലയാളം മിൽസിന്‌ പുതിയ നേതൃത്വ നിര . യുവത്വം ആണ് പുതിയ നേതൃത്വ നിരയുടെ പ്രത്യേകത . ബ്ലോക്ക് പഞ്ചായത്ത് അംഗമായ ജോയ്‌സ് കൊറ്റത്തിലാണ് പൗർലൂമിന്റെ പുതിയ ചെയർമാൻ . നിലവിൽ പരിതാപകരമായ അവസ്ഥയിൽ മുന്നോട്ട് പോകുന്ന സ്ഥാപനത്തെ , കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചു കൊണ്ട് , സ്വന്തമായി ഉല്പാദിപ്പിക്കുന്ന കോട്ടൺ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് പുതിയ ഭരണസമിതിയുടെ ശ്രമം. ശമ്പള കുടിശ്ശിക ഉണ്ടെങ്കിലും , തൊഴിലാളികൾ കൂടെ നിൽക്കുന്നത് കൊണ്ട് കാര്യങ്ങൾ വിചാരിച്ച പോലെ മുന്നോട്ടു കൊണ്ട് പോകാൻ കഴിയും എന്ന പ്രതീക്ഷയും ഇവർക്കുണ്ട് . ഏഴേക്കറോളം ഉള്ള സ്വന്തം സ്ഥലത്ത് 2002 ലാണ് , മിൽ പ്രവർത്തനം ആരംഭിക്കുന്നത് . നിലവിൽ നൂറോളം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട് . മില്ലിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം മെഷീനുകളും ആധുനികവൽക്കരിച്ചതാണ് . ദിവസേന രണ്ടായിരം മീറ്ററോളം കോട്ടൺ തുണി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള മില്ലാണിത് .



Related items

News and Articles
News Local News