Kottayam, Kerala

map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മാമ്പഴ പുളിശ്ശേരി

മാമ്പഴ പുളിശ്ശേരി

സുഖകരമായ ഓർമ്മകൾ വിളമ്പുന്ന ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. ഗൃഹാതുരത്വം തുളുമ്പുന്ന രുചി നല്കുന്ന പുളിശ്ശേരി . എങ്ങിനെയാണ് ഇതുണ്ടാക്കുന്നത് എന്ന് നോക്കാം

മാമ്പഴ പുളിശ്ശേരിക്ക് വേണ്ടുന്ന സാധനങ്ങൾ : മാമ്പഴം , തൈര് , തേങ്ങ ചിരണ്ടിയത് , മുളകുപൊടി , ജീരകം , മഞ്ഞൾപ്പൊടി , കറിവേപ്പില , ഉപ്പ് , കടുക് , വെളിച്ചെണ്ണ , വറ്റൽമുളക് എന്നിവയാണ്

തയ്യാറാക്കുന്ന വിധം : ഒരു മൺചട്ടിയിൽ മാമ്പഴം , ആവശ്യത്തിന് മഞ്ഞൾപൊടിയും, മുളകുപൊടിയും, ക്രാച് വെള്ളവും ചേർത്ത് വേവിക്കുക. വേവുന്ന സമയത്തിന്, തേങ്ങാ ചിരണ്ടിയതും, ജീരകവും ചേർത്ത് അരച്ചെടുക്കുക. മാമ്പഴം വെന്തു കഴിയുമ്പോൾ , നന്നായി ഉടച്ച തൈര് ചേർത്തിളക്കി കൊടുക്കുക. നന്നായി ചൂടായി, തിളക്കും മുമ്പ് വാർക്കുക . ഈ കൂട്ടിലേക്ക്‌ കടുക് തളിച്ച് ചേർത്തിളക്കുക. സ്വാദുള്ള മാമ്പഴ പുളിശ്ശേരി റെഡി.



Related items

News and Articles
News Local News