Copyright © 2026 Citymapia.com. All Rights Reserved

ചരിത്ര സ്മാരകത്തിന് അരികിലെത്തി ക്ലാസ് മുറിയൊരുക്കി അധ്യാപകൻ. പ്ലസ് ടു ഹ്യൂമാനിറ്റീസിലെ ഹിസ്‌റ്ററി സിലബസിലുള്ള, സാഞ്ചി സ്തൂപത്തിന്റെ സവിശേഷതകളും ചരിത്ര പശ്ചാത്തലവും സാഞ്ചിയിലെ സ്തൂപത്തിനു മുൻപിൽ നിന്നു വിദ്യാർഥികൾക്ക് വിവരിക്കുകയായിരുന്നു ടോം ജോസ്.മേലുകാവ് സ്വദേശിയായ ടോം ജോസ് ഇടുക്കി ജില്ലയിലെ അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായ സാഞ്ചി ഇന്ത്യയിലെ ഏറ്റവും പുരാതനമായ ബുദ്ധമത കേന്ദ്രവുമാണ്.
ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തി സ്ഥാപിച്ച പ്രസിദ്ധമായ സാഞ്ചി സ്തൂപം ഇവിടെയാണ്.ഒരു മണിക്കൂറോളം നീണ്ട ക്ലാസിൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. സാഞ്ചിയിൽ നേരിട്ടെത്തി സ്തൂപവും പരിസരങ്ങളും കണ്ടു മനസ്സിലാക്കുന്ന അനുഭവമാണ് ലഭിച്ചതെന്ന് അധ്യാപകരും വിദ്യാർഥികളും പറഞ്ഞു. ഹിസ്റ്ററി, ഗാന്ധിയൻ സ്‌റ്റഡീസ്, സോഷ്യൽ വർക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ടോം ജോസ് എഴുത്തുകാരനുമാണ്.നാഷനൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ‘മനസ്സ് നന്നാവട്ടെ’ എന്ന പേരിൽ നാഷനൽ സർവീസ് സ്കീമിനെക്കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.