Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സ്വയം തൊഴിൽ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് മുദ്ര ബാങ്ക്

സ്വയം തൊഴിൽ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് മുദ്ര ബാങ്ക്

കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച തൊഴിൽ വായ്‌പാ പദ്ധതിയാണ് മുദ്ര ബാങ്ക്. ചെറുകിട വ്യവസായങ്ങളിലൂടെ സാമ്പത്തിക വികസനം ഇതാണ് കേന്ദ്ര സർക്കാർ ലക്‌ഷ്യം വെക്കുന്നത് . സ്വകാര്യ, നാഷണലൈസ്ഡ്, റൂറൽ, റീജിയണൽ , കോർപ്പറേറ്റ് ബാങ്കുകൾ മുഖേനെ വായ്പ ലഭിക്കുന്നതാണ് . നിർമ്മാണ,സേവന , വ്യാപാര സ്ഥാപനങ്ങൾക്ക് വായ്പക്ക് അപേക്ഷിക്കാം. വായ്പ ലഭിക്കാനുള്ള യോഗ്യതകൾ : 2006 ലെ എം എസ് എം ഇ ഡി ആക്ട് അനുസരിച്ചു യോഗ്യരായവർക്കെല്ലാം വായ്പ ലഭിക്കും. പുതിയ സംരംഭകർക്കും, പദ്ധതി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കും വായ്പ ലഭിക്കുന്നതാണ് .വയസ്സ് , വിദ്യഭ്യാസം, വരുമാനം എന്നിവ ബാധകമല്ല. നിലവിൽ കുടിശിക ഉണ്ടാകരുത്. മൂന്ന് തരം വിഭാഗങ്ങളാണ് ഉള്ളത് . ഒന്ന് "ശിശു" : ഇതിൽ ലഭിക്കുന്നത് 50000 രൂപ വരെയുള്ള തുകയാണ്. രണ്ടാമത്തേത് "കിഷോർ " : ഇതിൽ 50000 രൂപ മുതൽ 5 ലക്ഷം വരെ തുക അനുവദിക്കുന്നതാണ് . മൂന്നാമത്തേത് " തരുൺ " : 5 ലക്ഷം മുതൽ 10 ലക്ഷം വരെ തുക അനുവദിക്കും . 7 മുതൽ 12 % വരെയാണ് പലിശ . മുദ്ര കാർഡ് ഉപയോഗിച്ച്, ബാങ്കിൽ കിടക്കുന്ന തുക പിൻവലിക്കാവുന്നതാണ് . തിരിച്ചടക്കാനുള്ള കാലാവധി 7 വർഷം വരെയാണ്. പൊതുവായ ഫോം എല്ലാം ബാങ്കുകളിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച ഫോമിനൊപ്പം അഡ്രസ്സ് പ്രൂഫ്, തിരിച്ചറിയൽ രേഖകൾ , പിന്നോക്ക വിഭാഗക്കാർ അത് തെളിയിക്കുന്ന രേഖകൾ , സ്ഥാപനത്തിന്റെ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , ബാങ്ക് സ്റ്റേറ്റ്മെൻറ്,പ്രൊജക്റ്റ് റിപ്പോർട്ട്, നിലവിലുള്ള സ്ഥാപനത്തിന്റെ വില്പനയുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ തുടങ്ങിയവ സമർപ്പിക്കേണ്ടതാണ് .

Mudra Bank Loan for small scale industries



Related items

News and Articles
News Local News