Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആയുർവേദ ചികിത്സയിലൂടെ പുതുജീവൻ നേടി പനിനീർ ചാമ്പ

ആയുർവേദ ചികിത്സയിലൂടെ പുതുജീവൻ നേടി പനിനീർ ചാമ്പ

കറുകച്ചാൽ ചാമംപതാൽ കവലയിൽ മൂന്ന് പതിറ്റാണ്ടോളമായി തണൽ നൽകി വരുന്ന പനിനീർചാമ്പക്ക് പ്രകൃതിസ്നേഹികൾ നൽകിയ ആയുർവേദ ചികിത്സയിലൂടെ പുതുജീവൻ. ചാമ്പ കുഞ്ഞായിരുന്നപ്പോൾ ടയർ ഇട്ട് സംരക്ഷണം നൽകിയിരുന്നു. വലുതായപ്പോൾ ടയറിന്റെ വക്കിൽ തട്ടി മരത്തിന് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങി . ഇത് ശ്രദ്ധയിൽ പെട്ട പരിസ്ഥിതി പ്രവർത്തകനും , വനം - വന്യജീവി ബോർഡ് അംഗവുമായ കെ ബിനു മരത്തിന്റെ ചിത്രമെടുത്തു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വാഴൂർ ഫേസ്ബുക് കൂട്ടായ്‌മ രംഗത്തെത്തി യന്ത്രവാൾ കൊണ്ടു ടയർ അറത്തുമാറ്റി . ഇത് ചെയ്യുന്നതിനിടയിൽ പറ്റിയ ചതവുകളും മുറിവുകൾക്കുമായി ഉടൻ തന്നെ എല്ലാവരും ചേർന്ന് മരത്തിന് വൃക്ഷായുർവേദ ചികിത്സ നൽകി പുനർജീവനേകി .

New life for a tree at Karukachal with Ayurvedic treatment given by a group of people.



Related items