Copyright © 2026 Citymapia.com. All Rights Reserved

ന്യൂസീലൻഡ് പോലീസിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി മാറിയിരിക്കുകയാണ് പാലാക്കാരി അലീനാ അഭിലാഷ്. റോയൽ ന്യൂസീലൻഡ് പോലീസ് കോേളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ബിരുദദാനച്ചടങ്ങ് കഴിഞ്ഞ ദിവസം വെല്ലിങ്‌ടണിൽ നടന്നു. (New Zealand's first Malayali female police officer Aleena )
പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22-കാരിയായ അലീന. കോൺസ്റ്റബിൾ റാങ്കിലാണ് നിയമനം
ആദ്യ നിയമനം ഓക്ക്‌ലാൻഡിലാണ്. ന്യൂസീലൻഡ് പോലീസിൽ ഓഫീസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്. ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയും ക്രിമിനോളിയും പഠിച്ചശേഷമാണ് പോലീസിൽ ചേർന്നത്. ആറാം ക്ലാസ്‌വരെ പാലായിലെ സ്‌കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്ക് കുടിയേറുകയായിരുന്നു.
സമൂഹത്തോടുള്ള പ്രതിബന്ധതയും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കാനുംവേണ്ടിയാണ് പോലീസിൽ ചേരാൻ തീരുമാനിച്ചതിനുപിന്നിലെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോേളജിൽ ഒന്നാം വർഷ നിയമ വിദ്യാർഥിയായ ആൽബി അഭിലാഷ് ഏക സഹോദരനാണ്.
ന്യൂസീലൻഡ് പോലീസിൽ നിയമിതയായ അലീനാ അഭിലാഷിനെ മാണി സി.കാപ്പൻ എം.എൽ.എ., ജോസ് കെ.മാണി എ.പി. എന്നിവർ അഭിനന്ദിച്ചു.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.