Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

തിരുവല്ലയിലും കോട്ടയത്തും സ്വന്തമായി ഒരു  അപ്പാർട്ട്മെന്റുകൾ എന്നതാണോ നിങ്ങളുടെ സ്വപ്‍നം !!

തിരുവല്ലയിലും കോട്ടയത്തും സ്വന്തമായി ഒരു അപ്പാർട്ട്മെന്റുകൾ എന്നതാണോ നിങ്ങളുടെ സ്വപ്‍നം !!

(Olive Karenina and Olive Celestina) ഭവന നിർമാണ രംഗത്ത് മികവാർന്ന 39 വർഷങ്ങളുടെ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്‌സ് ഉപഭോക്താക്കൾക്കായി 'ഇയർ എൻഡ് മെഗാ ഓഫർ' അവതരിപ്പിക്കുകയാണ്.തിരുവല്ലയിലും കോട്ടയത്തും ഫ്‌ളാറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ ഡിസ്‌കൗണ്ടിൽ ഇപ്പോൾ ഒലിവിന്റെ മികവുറ്റ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം. മാർച്ച് 31ന് മുൻപ് ബുക്ക് ചെയ്യൂ, അത്യാകർഷകമായ ഇളവുകൾ നേടൂ. ഇനി നിങ്ങളുടെ സ്വപ്‍നങ്ങൾ വെറും സ്വപ്‌നങ്ങൾ മാത്രം അല്ല, ഒലിവ് ബിൽഡേഴ്സ് എന്നും നിങ്ങൾക്കൊപ്പം.

 ഒലിവ് കരിനീന

തിരുവല്ലയിൽ എംസി റോഡിനടുത്തായി ഒലിവ് ബിൽഡേഴ്സ് നിർമിക്കുന്ന പ്രീമിയം റെഡിഡൻഷ്യൽ പ്രോജക്ടാണ് ഒലിവ് കരിനീന. 52 അപ്പാർട്ട്‌മെന്റുകളാണ് ഒലിവ് കരിനീനയിലുള്ളത്. താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗ് സ്‌പേസുകളാണ്. ബാക്കിയുള്ള 13 നിലകളിൽ രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകൾ ഒരുക്കുന്നു. 1225, 1235 സ്‌ക്വയർ ഫീറ്റുകളിൽ 2 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും 1500, 1625 സ്‌ക്വയർ ഫീറ്റുകളിൽ 3 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റുകളും ഇതിൽ ലഭ്യമാണ്.

എയർ കണ്ടീഷൻ ചെയ്ത മനോഹരമായ ലോബി, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, സർവയ്‌ലൻസ് സിസ്റ്റം, ആക്‌സസ് കൺട്രോൾ സിസ്റ്റം തുടങ്ങി, ഒരു പ്രീമിയം പ്രോജക്ടിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ആധുനിക സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. പ്രീമിയം ക്വാളിറ്റിയിലുള്ള ബിൽഡിംഗ് മെറ്റീരിയലുകളാണ് ഒലിവ് കരിനീനയിൽ ഉപയോഗിക്കുന്നത്. എംസി റോഡിനരികിലാണ് ഒലിവ് കരിനീന. തിരുമൂലപുരം ജംഗ്ഷനിൽ നിന്നും 400 മീറ്റർ ദൂരമേ ഇവിടേയ്ക്കുള്ളു. പുഷ്പഗിരി ആശുപത്രിയിലേക്ക് 800 മീറ്റർ പോയാൽ മതി. മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് 1.2 കിലോമീറ്റർ ദൂരമേയുള്ളു. ബാലികാമഠം ഗേൾസ് ഹൈസ്‌കൂൾ,സെന്റ് മേരീസ് മലങ്കര ചർച്ച് എന്നിവ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലുണ്ട്. പരുമലപ്പള്ളിയിലേക്കും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കും ഇവിടെനിന്നും എളുപ്പത്തിലെത്താം.

 ഒലിവ് സെലസ്റ്റിന

കോട്ടയത്തിന്റെ ഹൃദയഭാഗത്ത് ടിബി റോഡിലാണ് ഒലിവ് സെലസ്റ്റിന. ഒലിവ് ബിൽഡേഴ്സിന്റെ കോട്ടയത്തെ ആദ്യത്തെ ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടായ ഒലിവ് സെലസ്റ്റിനയിൽ 71 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഗ്രൗണ്ട് + 12 ഫ്‌ളോറുകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 71 ലക്ഷ്വറി അപ്പാർട്ട്മെന്റുകളും ഒരു പെന്റ്ഹൗസുമാണുള്ളത്.പെന്റ്ഹൗസിന്റെ ബുക്കിംഗ് നേരത്തെ കഴിഞ്ഞു. 2 ബിഎച്ച്‌കെ അപ്പാർട്ട്മെന്റുകൾ 1260, 1270, 1290 സ്‌ക്വയർ ഫീറ്റുകളിലും 3 ബിഎച്ച്‌കെ അപ്പാർട്ട്മെന്റുകൾ 1560,1885 സ്‌ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു.

എയർകണ്ടീഷൻ ചെയ്ത ലോബി, സ്വിമ്മിംഗ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, ഇൻഡോർ ഗെയിംസ്, വൈഫൈ തുടങ്ങി ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ ആഡംബര സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഇതിന്റെ ഗ്രൗണ്ട് ഫ്ളോറും ഫസ്റ്റ് ഫ്ളോറും കൊമേഴ്സ്യൽ സ്പെയ്സായി ഉപയോഗിക്കുന്നു.-1 ഫ്ളോർ കൊമേഴ്സ്യൽ പാർക്കിംഗിനുള്ള സ്പെയ്സാണ്. -3, -2 ഫ്ളോറുകളിലാണ് താമസക്കാർക്കുള്ള പാർക്കിംഗ് സ്പെയ്സ് ഒരുക്കിയിട്ടുള്ളത്. കോട്ടയം ടൗണിൽ പി.ഡബ്ലിയു.ഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളജുകളും ഷോപ്പിംഗ് സെന്ററുകളും ആശുപത്രികളും റെയിൽവേ സ്റ്റേഷനും കളക്ട്രേറ്റും ബോട്ട്ജെട്ടിയും എല്ലാമുണ്ട്. നിർമാണം പൂർത്തിയായ പ്രോജക്ട് ആയതിനാൽ ഇതിലെ അപ്പാർട്ട്മെന്റുകൾ വാങ്ങുമ്പോൾ ജിഎസ്ടി നൽകേണ്ടതില്ല.






Related items

News and Articles
News Local News