Copyright © 2026 Citymapia.com. All Rights Reserved

നോക്ക് വിദ്യ പാവക്കളി ജീവിതത്തിന്റെ ഒരു ഭാഗമാക്കിയ മൂഴിക്കൽ പങ്കജാക്ഷിയമ്മയെ തേടിയെത്തിയത് പത്മശ്രീ പുരസ്‌കാരം . മോനിപ്പള്ളി മൂഴിക്കൽ വീടിന്റെ മാത്രം സ്വന്തമാണ് ഇപ്പോൾ നോക്ക് വിദ്യ പാവക്കളി . പാവകളാണ് പങ്കജാക്ഷിയമ്മക്ക് എല്ലാം . തന്റെ പാവകളുമായി പാരീസ് വരെ യാത്രചെയ്തിട്ടുണ്ട് ഈ 'അമ്മ . പാരമ്പര്യമായിരുന്ന കലാരൂപം പഠിച്ചെടുക്കാൻ പങ്കജാക്ഷിയമ്മ ചെറുപ്രായത്തിൽ തന്നെ കഠിനാദ്ധ്വാനം ചെയ്തിരുന്നു. വിവാഹശേഷം മോനിപ്പള്ളിയിൽ എത്തിയ പങ്കജാക്ഷിയമ്മ , പാവക്കളി വിടാതെ നെഞ്ചോടു ചേർത്തു . ഭർത്താവ് ശിവരാമപ്പണിക്കരും പങ്കജാക്ഷിയമ്മക്ക് പൂർണ്ണ പിന്തുണ നൽകി . പാവക്കളിയിൽ പങ്കജാക്ഷിയമ്മയുടെ ഗുരു 'അമ്മ പാപ്പിയമ്മയാണ്. പങ്കജാക്ഷിയമ്മക്ക് ശേഷം പാവക്കളി പഠിച്ചെടുത്തത് കൊച്ചുമകൾ രഞ്ജിനിയാണ് . ഉഴവൂർ സെയിന്റ് സ്റ്റീഫൻസ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് രഞ്ജിനി . ഇപ്പോൾ തന്നെ നിരവധി വേദികളിൽ രഞ്ജിനി പാവക്കളി അവതരിപ്പിച്ചു കഴിഞ്ഞു. പാവകളാണ് അമ്മൂമ്മക്ക് ഏറ്റവും ഇഷ്ടപെട്ടത് എന്ന് പറയുന്ന രഞ്ജിനിയും , കൊച്ചുമകളിലൂടെ ഈ കല നിലനിൽക്കുമല്ലോ എന്ന സന്തോഷത്തിലുമാണ് പങ്കജാക്ഷിയമ്മ . നോക്ക് വിദ്യ പാവക്കളിക്ക് കഠിനയമായ പരിശീലനം ആവശ്യമാണ് . ഈ പാവക്കളി അവതരിപ്പിക്കുന്നത് ചുണ്ടുകൾ ഉപയോഗിച്ചാണ് . ചുണ്ടുകളിൽ പാവകളെ സന്തുലിതാവസ്ഥയിൽ നിർത്തി നോട്ടം കൊണ്ട് ചലിപ്പിക്കുന്നതാണ് ഈ പാവക്കളി . ഒരു കൂട്ടം ഗായകർ ഗാനം ആലപിക്കുമ്പോൾ ചുണ്ടുകളിൽ പാവകളുടെ കോൽ ബാലൻസ് ചെയ്തു നോട്ടം കൊണ്ട് പാവകളെയും സ്ട്രിങ്ങുകളെയും ചലിപ്പിക്കുന്നു. അസാധാരണമായ ശ്രദ്ധയും പരിശീലനവും ഈ പാവക്കളി പരിശീലിക്കാൻ അത്യാവശ്യമാണ് .
Moozhikkal is honored with Padmasree Award for her contributions towards nokku vidhya pavakkali
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.