Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സഞ്ചാര യോഗ്യമാകാൻ തയ്യാറായി കടപ്പാട്ടൂർ മുതൽ പന്ത്രണ്ടാം മൈൽ വരെയുള്ള റിങ് റോഡ്

സഞ്ചാര യോഗ്യമാകാൻ തയ്യാറായി കടപ്പാട്ടൂർ മുതൽ പന്ത്രണ്ടാം മൈൽ വരെയുള്ള റിങ് റോഡ്

സഞ്ചാര യോഗ്യമാകാൻ തയ്യാറായി കടപ്പാട്ടൂർ മുതൽ പന്ത്രണ്ടാം മൈൽ വരെയുള്ള റിങ് റോഡ്. സൈഡ് വശത്തൂടെയുള്ള ടൈൽ പതിപ്പിക്കൽ കൂടി പൂർത്തിയായാൽ എത്രയും വേഗം റിങ് റോഡ് ഉത്ഘാടനം ചെയ്തു നാട്ടുകാർക്ക് തുറന്നു കൊടുക്കാം. 2013 ൽ അനുമതി ലഭിച്ച റിങ് റോഡ് പദ്ധതി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ , ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നം കൊണ്ട് കൂടിയാണ് ഈ റിങ് റോഡിൻറെ പണി ഇത്രയും വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇതിനിടയിൽ ഉണ്ടായ രണ്ടു പ്രളയത്തെയും അതിജീവിച്ചാണ് ഇത് പൂർത്തിയാക്കിയത്. ചതുപ്പു നിലമായതിനാൽ മണ്ണിട്ട് നല്ലതു പോലെ ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് . ഈ റോഡ് വരുന്നതോടെ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക ശബരിമല തീർത്ഥാടക്കാർക്കാണ് . പാലാ ടൗണിൽ കയറാതെ , പാലാ - പൊൻകുന്നം വഴി വരുന്നവർക്ക് കോട്ടയം, എറണാകുളം ഭാഗത്തേക്ക് പോകാം .ഈ റിങ് റോഡ് വരുന്നതോടെ കൊട്ടാരമറ്റം മുതൽ വലിയ പാലം വരെയുള്ള ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം ആകും .



Related items