ടെക്കികൾക്കിടയിൽ വായന വിപുലമാക്കാൻ "അക്ഷര ജ്വാല " കൂട്ടായ്മ . സമൂഹ മാധ്യമങ്ങൾ വന്നതോട് കൂടി , ചെറുപ്പക്കാർക്കിടയിൽ വായന നന്നേ കുറയുന്നു എന്ന അഭിപ്രായം ഉയരുമ്പോഴാണ് , ഒരു കൂട്ടം ടെക്കികൾ വായനയെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത് . ഗൂഗിൾ ഫോമ്സ് വഴി , വായനയിൽ താൽപര്യമുള്ളവരെ ഒരു കുടകീഴിൽ എത്തിക്കുക എന്നതായിരുന്നു ആദ്യമായി ചെയ്തത് . അക്ഷര ജ്വാല കൂട്ടായ്മക്ക് വേണ്ടിയുള്ള ആപ്പും വെബ്സൈറ്റും അണിയറയിൽ തയ്യാറെടുക്കുന്നു. അക്ഷര ജ്വാലയിൽ അംഗങ്ങളായവർക്ക് തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യാം. ആവശ്യം ഉള്ളവർക്ക് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ നിന്ന് താല്പര്യം ഉള്ളവ ഉടമസ്ഥരുടെ കയ്യിൽ നിന്ന് വാങ്ങാം. ഇരുപതു ദിവസം ആണ് വായിച്ചു തീർക്കാനുള്ള കാലാവധി. കാലാവധിക്കുള്ളിൽ വായിച്ചു കഴിഞ്ഞില്ലെങ്കിൽ കൂടുതൽ സമയം ആവശ്യപ്പെടാം. പുസ്തകം കീറുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, പുതിയ പുസ്തകം വാങ്ങി കൊടുക്കുകയോ അല്ലെങ്കിൽ അതിന്റെ തുക നൽകുകയോ ചെയ്യണം എന്നാണ് നിബന്ധന. പുസ്തകം വായിച്ചതിന് ശേഷം കുറിപ്പുകളും സാഹിത്യചർച്ചകളും നടത്താം . വായനയുടെ രസം പങ്കു വെക്കാൻ മാസത്തിൽ ഒന്ന് ഒത്തു കൂടാം . പുസ്തകം കൈമാറലും ചർച്ചകളും ഒത്തുകൂടലും എല്ലാം ആരംഭിച്ചു കഴിഞ്ഞു. ഇനി ലൈബ്രറിക്ക് വേണ്ടിയുള്ള അപ്ലിക്കേഷൻ കൂടി വന്നാൽ കൂടുതൽ ഉഷാറാവും കാര്യങ്ങൾ .
Reading Library using application for IT professionals
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.