Copyright © 2026 Citymapia.com. All Rights Reserved

പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ (ആർപിഎൽ) അഭയഗിരി ക്രംപ് റബർ ഫാക്ടറിയുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ടു റബർ കർഷകരിൽ നിന്നു നേരിട്ടു പാൽ ശേഖരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ആർപിഎല്ലിന്റെ അതിർത്തി മേഖലകളിലെ ചെറുകിട റബർ കർഷകരിൽ നിന്നും വലിയ കർഷകരിൽ നിന്നും പാൽ ശേഖരിക്കാനാണു ശ്രമം. റബർ കർഷകർക്കു മികച്ച വില ഉറപ്പാക്കി പാൽ സംഭരണ മേഖലയിലെ സ്വകാര്യ ഏജൻസികളെ നിയന്ത്രിക്കുകയെന്നതും ലക്ഷ്യം. ആഭ്യന്തര റബർ ഉൽപാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആർപിഎൽ സ്ഥാപിതമായ 1972നു ശേഷം ആദ്യമായാണു റബർ കർഷകരിൽ നിന്നു നേരിട്ടു പാൽ ശേഖരിച്ചു വിപണന സാധ്യത കൂടുതൽ മുതലെടുക്കാനുള്ള പുതിയ പദ്ധതി. ആർപിഎല്ലിന്റെ അഭയഗിരി ഫാക്ടറിയിൽ 25 വർഷം പഴക്കമുള്ള സെൻട്രിഫ്യൂജ് മെഷീനുകൾ മാറ്റി അടുത്തിടെ പുതുതായി സ്ഥാപിച്ച 4 ആധുനിക സെൻട്രിഫ്യൂജ് മെഷീനിന്റെ അധിക ശേഷി പരമാവധി ഉപയോഗപ്പെടുത്താനായാണു തീരുമാനം. റബർ പാലിന് ആകർഷകമായ വില ഉറപ്പു നൽകിയാണ് പുതിയ പദ്ധതി നടപ്പാക്കുകയെന്ന് ആർപിഎൽ എംഡി ഡോ.ആർ.അടലരസൻ പറഞ്ഞു. ആർപിഎല്ലിന്റെ തോട്ടത്തിൽ 30% ഭാഗത്തു മുറിച്ചു മാറ്റി പിന്നീടു നട്ട റബർ മരങ്ങൾ ടാപ്പിങ്ങിനു പരുവമാകാൻ 4 വർഷം കാത്തിരിക്കണം. ഇതുമൂലം ഉണ്ടാകുന്ന റബർ പാലിന്റെ ലഭ്യതക്കുറവ് പരിഹരിക്കുക, സ്വകാര്യ റബർ പാൽ ശേഖരണ ഏജൻസികൾ കർഷകർക്കു വിലകുറച്ചു നൽകുന്നതായ പരാതികൾ പരിഹരിക്കുക എന്നിവയാണു പുതിയ തീരുമാനത്തിനു പിന്നിൽ.(RPL to collect milk directly from rubber farmers)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.