Copyright © 2026 Citymapia.com. All Rights Reserved

അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു സാംസണ്‍. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകന്‍. ഋഷഭ് പന്തിന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തുന്നത്. പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലിടം നേടിയതോടെയാണ് സഞ്ജുവിന് വഴിതുറന്നുകിട്ടിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ പന്താണ് ഇന്ത്യയെ നയിക്കുന്നത്. പന്തിന്റെ അഭാവത്തിലാണ് ഹാര്‍ദിക് നായകനാകുന്നത്. ഭുവനേശ്വര്‍ കുമാര്‍ സഹനായകനാകും. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. സഞ്ജുവിന് പുറമേ ഇതുവരെ ഇന്ത്യന്‍ ടീമിലിടം ലഭിക്കാത്ത രാഹുല്‍ ത്രിപാഠിയും അവസരം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി.(Sanju samson enterin to 15 men squad of india against ireland )
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.