Copyright © 2026 Citymapia.com. All Rights Reserved

സുന്ദരവും യുവത്വം നിറഞ്ഞതുമായ ചർമ്മകാന്തിക്ക് കാപ്പി പൊടി അത്യുത്തമം . ചർമ്മകാന്തിക്കായി കാപ്പിപ്പൊടി ഉപയോഗിക്കാം എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നാം . പക്ഷേ സ്വാഭാവികമായി ചർമ്മകാന്തി നിലനിർത്താൻ കാപ്പിപൊടിക്കു സാധിക്കും എന്നുള്ളത് വസ്തുത തന്നെയാണ് . ഒട്ടുമിക്ക ചർമ്മകാന്തി നിലനിർത്താനുള്ള ഫേസ് പാക്കുകളിൽ മിക്കവയിലും കാപ്പിപ്പൊടി അടങ്ങിയിട്ടുണ്ടാവും . കാപ്പിപ്പൊടി ഉപയോഗിച്ചുള്ള അഞ്ചു ഫേസ്‌പാക്കുകൾ ഏതൊക്കെ എന്ന് നോക്കാം
കാപ്പിപ്പൊടി പാൽ മിശ്രിതം
കാപ്പിപൊടിയും പാലും ചേർത്ത് നന്നായി മിക്സ് ചെയ്തു, മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക . കാപ്പിപൊടിയിൽ അടങ്ങിയിട്ടുള്ള കഫിനും പാലും ചേരുമ്പോൾ, ചർമ്മത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കുകയും, ചർമ്മത്തിന് ശോഭ നൽകുകയും ചെയ്യുന്നു. കറുത്ത കണ്തടങ്ങൾക്കും ഈ പാക്ക് അത്യുത്തമം ആണ് .
കാപ്പിപ്പൊടി മഞ്ഞൾ മിശ്രിതം
ആവശ്യത്തിന് കാപ്പിപ്പൊടി, മഞ്ഞൾപൊടി , തൈര് എന്നിവ നന്നായി യോജിപ്പിച്ചതിനു ശേഷം മുഖത്തിലും കഴുത്തിലും പുരട്ടി , ഇരുപത് മിനിറ്റിനു ശേഷം കഴുകി കളയുക . ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി , A H A എന്നിവ, മുഖക്കുരു ഉണ്ടാവുന്നത് തടയാനും,വരണ്ട ചർമ്മത്തെ ഈർപ്പമയമുള്ളതും ആക്കുന്നു.
കാപ്പിപ്പൊടി തേൻ മിശ്രിതം
തിളങ്ങുന്നതും മിനുസമാർന്നതുമായ ചർമ്മം ലഭിക്കുന്നതിന് കോഫിയും തേനും അടങ്ങിയ ഈ കോഫി തേൻ മാസ്ക് നല്ലതാണ്. എല്ലാത്തരം ചർമ്മത്തിനും ഇത് 100% ഹെർബൽ ഫെയ്സ് മാസ്കാണ്. ആവശ്യത്തിന് കാപ്പിപൊടിയും തേനും ചേർത്ത് യോജിപ്പിച്ചതിനു ശേഷം മുഖത്തു പുരട്ടുക. പതിനഞ്ചു ഇരുപതു മിനിറ്റിൽ കഴുകി കളയുക. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഈ മിശ്രിതം മികച്ചതാണ് .
കാപ്പിപ്പൊടി നാരങ്ങ നീര് മിശ്രിതം
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ നാരങ്ങയും ചർമ്മത്തിന്റെ നിറം കുറയ്ക്കുന്നതിന് പേരുകേട്ട കോഫിയും ചേരുമ്പോൾ , ചർമ്മത്തിന് മൃദുത്വവും മിനുസവും നൽകുന്നു .കാപ്പിപൊടിയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കി ആഴ്ചയിൽ ഒന്ന് മുഖത്തു പുരട്ടുക .
കാപ്പിപ്പൊടി വെളിച്ചെണ്ണ മിശ്രിതം
കോഫി ബീനിലെ സത്തും വെളിച്ചെണ്ണയുടെ സമൃദ്ധിയും ചേരുമ്പോൾ ഇതൊരു മികച്ച സ്‌ക്രബും മാസ്കും ആയി പ്രവർത്തിക്കുന്നു, ഇത് ചർമ്മത്തിലെ കോശങ്ങളെ ആഴത്തിൽ നീക്കം ചെയ്യുകയും ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടു തവണ ഈ മിശ്രിതം ഉപയോഗിക്കുക .
Five different face packs using coffee powder for beautiful and young skin.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.