Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അരി അരച്ച ഉടൻ നല്ല സോഫ്റ്റ്‌ വെള്ളയപ്പം തയാറാക്കാം

അരി അരച്ച ഉടൻ നല്ല സോഫ്റ്റ്‌ വെള്ളയപ്പം തയാറാക്കാം

മാവ് പൊങ്ങി വരാൻ വയ്ക്കേണ്ട ആവശ്യമില്ല, അരി അരച്ച ഉടൻ തന്നെ നല്ല സോഫ്റ്റ്‌ വെള്ളയപ്പം തയാറാക്കാം. ചേരുവകൾ പച്ചരി 1 1/2 കപ്പ്‌ ,നാളികേരം 1/2 കപ്പ്‌,ചോറ് 2 ടേബിൾ സ്പൂൺ,യീസ്റ്റ് -1/2 ടീസ്പൂൺ,പഞ്ചസാര 2 ടീസ്പൂൺ, ഉപ്പ്. തയാറാക്കുന്ന വിധം, പച്ചരി മൂന്നോ നാലോ തവണ നന്നായി കഴുകി എടുക്കുക. അതിലേക്കു നാളികേരം, യീസ്റ്റ്, ചോറ്, പഞ്ചസാര എന്നിവ ചേർത്തു നന്നായി ഇളക്കി അരി കുതിർത്തു വയ്ക്കാൻ ആവശ്യത്തിന് വെള്ളം (ഒരു പാട് വെള്ളം ആവശ്യമില്ല ) ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കുക. രാത്രി മുഴുവനോ അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ എങ്കിലും വയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ കുതിർത്തു വച്ച വെള്ളത്തോട് കൂടി ചേർത്തു നന്നായി അരച്ചെടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്തിളക്കി ഒരു 1/2 മണിക്കൂർ വയ്ക്കുക. അതിനുശേഷം മാവ് അപ്പ ചട്ടിയിൽ ഒഴിച്ച് നല്ല സോഫ്റ്റ്‌ അപ്പം തയാറാക്കി എടുക്കാം.



Related items