Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അക്ഷര നഗരിയിൽ ഇന്ന് വിടരും, അമ്പാടിച്ചന്തം

അക്ഷര നഗരിയിൽ ഇന്ന് വിടരും, അമ്പാടിച്ചന്തം

അമ്പാടിച്ചന്തത്തിൽ ഇന്ന് അക്ഷര നഗരി മുങ്ങി നിവരും. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ജില്ലയെ അമ്പാടിയാക്കി മാറ്റും. വീഥികളിൽ ശോഭായാത്രകൾ അഴകിന്റെ പീലിക്കുടകൾ നിവർ‌ത്തും. ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി പരിമിതമായ ആഘോഷമാണ് നടത്തിയിരുന്നത്. ഇത്തവണ ജില്ലയിലെ 400 കേന്ദ്രങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ സ്വാഗത സംഘം ചെയർമാൻ പി.ആർ.സുരേഷ്, വർക്കിങ് പ്രസിഡന്റ് രഞ്ജിത്ത് ആരാധന, ജനറൽ സെക്രട്ടറി ബാലാജി കൃഷ്ണ അയ്യങ്കാർ എന്നിവർ അറിയിച്ചു. വൈകിട്ട് തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹാശോഭായാത്രാ സംഗമം റബർ ബോർഡ് ചെയർമാൻ ഡോ.സവാർ ധനാനിയ ഉദ്ഘാടനം ചെയ്യും.

കോട്ടയം നഗരം, പനച്ചിക്കാട്, പുതുപ്പള്ളി, പള്ളിക്കത്തോട്, കറുകച്ചാൽ, ചങ്ങനാശേരി, കോത്തല, അയർക്കുന്നം,മറ്റക്കര, ചമ്പക്കര, മറിയപ്പള്ളി എന്നിവിടങ്ങളിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ശോഭാ യാത്രയ്ക്ക് വിളംബരം പ്രഖ്യാപിച്ച് അതതു പ്രദേശങ്ങളിൽ ഇന്നു രാവിലെ 7ന് പ്രഭാതഭേരി മുഴക്കും. വിവിധ നദികളുടെ പേരിലാണ് ശോഭായാത്രകൾ. വൈകിട്ട് 3.30ന് ശോഭായാത്രകൾ നഗരത്തിലേക്ക് പ്രയാണം ആരംഭിക്കും. ഗംഗ എന്ന പേരിൽ പാറപ്പാടം,വേളൂർ, അമ്പലക്കടവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര തിരുവാതുക്കൽ ജംക്‌ഷനിൽ നിന്നും യമുന എന്ന പേരിൽ യൂണിയൻ ക്ലബ്, പുത്തനങ്ങാടി ശോഭാ യാത്രകൾ താലൂക്ക് ഓഫിസ് ജംക്‌ഷനിൽ നിന്നും തെക്കും ഗോപുരം ജംക്‌ഷനിൽ നിന്നും, കാഞ്ചി കാമാക്ഷിയമ്മൻ കോവിലിൽ നിന്നും ആരംഭിക്കും.

സരസ്വതി എന്ന പേരിൽ മുട്ടമ്പലം ശോഭായാത്ര കൊപ്രത്ത് ക്ഷേത്രത്തിൽ നിന്നും ഓംകാരേശ്വരം ശോഭായാത്ര തൈക്കടവ് ജംക്‌ഷനിൽ നിന്നും ആരംഭിക്കും. ബ്രഹ്മപുത്ര എന്ന പേരിൽ കോടിമതയിൽ നിന്നുള്ള ശോഭായാത്ര പള്ളിപ്പുറത്തുകാവ് ദേവീ ക്ഷേത്രത്തിൽ നിന്നും സിന്ധു എന്ന പേരിൽ ചുങ്കം ഗോവിന്ദപുരം, പനയക്കഴിപ്പ് എന്നിവിടങ്ങളിൽ നിന്നും ശോഭായാത്രകൾ ആരംഭിക്കും. ജില്ലാ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണ ശോഭായാത്ര 4.30ന് തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.

തുടർന്നു ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ സെൻട്രൽ ജംക്‌ഷനിൽ ശോഭാ യാത്രകൾക്ക് സ്വീകരണം നൽകും. ഉറിയടിയും അവൽ പ്രസാദ വിതരണവും നടത്തി തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ മഹാശോഭായാത്ര സമാപിക്കും.



Related items

News and Articles
News Local News