വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ആരംഭിച്ച "വിശപ്പുരഹിത സുഭിക്ഷ പദ്ധതിക്ക് " വൻ സ്വീകരണം . നാഗമ്പടം ബസ്‌സ്റ്റാന്റിനടുത്തുള്ള വനിത വിശ്രമകേന്ദ്രത്തിലാണ് സുഭിക്ഷ പദ്ധതിയുടെ ഉച്ചയൂണ് കൗണ്ടറിനു ഇന്നലെ തുടക്കമായത് . നൂറ് പേർക്കുള്ള ഊണാണ് ഇന്നലെ കരുതിയിരുന്നത് . എന്നാൽ പ്രതീക്ഷിച്ചതിലേറെ ആളുകൾ ഊണ് കഴിക്കാൻ എത്തിയതിന്റെ സന്തോഷത്തിലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ. കൂപ്പൺ മുഘേനയാണ് ഭക്ഷണം വിതരണം .ഒരു ഊണിന് ഇരുപത് രൂപയാണ്. കയ്യിൽ പൈസ ഇല്ലാത്തവർക്ക് ഊണ് സൗജന്യമാണ്. ഇരുപത് രൂപ ഊണിന് , സർക്കാർ അഞ്ചു രൂപ സബ്‌സിഡി നൽകും. സൗജന്യമായി ഭക്ഷണം നൽകുന്നതിന് മുഴുവൻ തുകയും സബ്സിഡിയായി ലഭിക്കുന്നതാണ് . വെജിറ്റേറിയൻ ഊണാണ് ഇവിടെ ലഭിക്കുന്നത് .ഭക്ഷ്യവിതരണ വകുപ്പിന്റെ നേത്ര്വത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് , ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഉച്ചയൂണ് കൗണ്ടർ ഉത്ഘാടനം ചെയ്തത് മന്ത്രി പി തിലോത്തമൻ ആണ്.
As a part of Hunger Free Kerala mission, food distribution department and kudumbhashree unit have started a lunch counter at female rest house near nagampadam best stand
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.