Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഫൈവ് ഫിംഗേഴ്‌സ്

ഫൈവ് ഫിംഗേഴ്‌സ്

ഫൈവ് ഫിംഗേഴ്‌സ് എന്നത് ഒരു ഓട്ടോറിക്ഷയുടെ പേരാണ്. ഈ പേരിന് പിന്നിൽ ഷീല എന്ന യുവതിയുടെ ജീവിതപോരാട്ടവും, സ്നേഹവും , കുടുംബത്തിന്റെ ഒത്തൊരുമയും കലരുന്നു. ഷീലയുടെ ചേച്ചിയുടെ രണ്ടു മക്കളും , ഷീലയുടെ മൂന്ന് മക്കളുമാണ് ഈ "ഫൈവ് ഫിംഗേഴ്‌സ് ". ഇരുപത്തിയഞ്ചാം വയസ്സിൽ തകർച്ചയുടെ വക്കിലേക്ക് വീണ ജീവിതത്തെ , ഓട്ടോറിക്ഷ ഓടിച്ചു കരകയറ്റിയ കഥയാണ് ശീലക്കു നമ്മോടു പറയാനുള്ളത്. ചേച്ചിയുടെ ഭർത്താവിന്റെ മരണത്തിൽ നിന്ന് തുടങ്ങിയ തകർച്ച ബാധിച്ചത് അന്ന് ഗർഭിണിയായിരുന്ന ഷീലയെ കൂടിയാണ്. പ്രായമായ മാതാപിതാക്കളെയും , ഭർത്താവിന്റെ മരണത്തിൽ മനസ്സ് തളർന്ന ചേച്ചിയെയും കുട്ടികളെയും കൈവിടാൻ കഴിയാതെ പോയപ്പോൾ ശീലക്കു നഷ്ടമായത് സ്വന്തം ദാമ്പത്യം . അന്ന് മുതൽ കൂലി പണിയെടുത്തും , വീടുകളിൽ ജോലി ചെയ്തും , വീട്ടിലെ കാര്യങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് , പാലക്കാട്ടുകാരി രാജമ്മ ഷീലയ്ക്ക് ഓട്ടോറിക്ഷ വാങ്ങി കൊടുത്തത് . രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ ഓടിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഷീല , ജീവിതം അവസാനിപ്പിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നിട്ടും പോരാടി തന്റെ കുടുംബത്തെ ചിറകിലൊതുക്കി മുന്നോട്ടു നടന്നത് , ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ പതറുന്ന എല്ലാവർക്കും ഒരു മാതൃകയാണ് .

Survival Story of a lady auto driver Sheela



Related items

News and Articles
News Local News