Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വെണ്ടയ്ക്ക ഫ്രൈ, തകർപ്പൻ രുചിയിൽ

വെണ്ടയ്ക്ക ഫ്രൈ, തകർപ്പൻ രുചിയിൽ

വെണ്ടയ്ക്ക കൊണ്ടു വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പലഹാരം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ വിഭവമാണിത്. ആവിശ്യമായ ചേരുവകൾ വെണ്ടയ്ക്ക - 100 ഗ്രാം, കടലമാവ് - 2 മുതൽ 3 ടേബിൾ സ്പൂൺ, അരിപ്പൊടി - 1 ടേബിൾ സ്പൂൺ , മുളകുപൊടി - 1 ടീസ്പൂൺ, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ, മല്ലിപ്പൊടി - 1/2 ടീസ്പൂൺ , ഗരം മസാല - 1/2 ടീസ്പൂൺ , ചാറ്റ് മസാല - 1 ടീസ്പൂൺ ,ലെമൺ ജ്യൂസ്‌ - 1 ടീസ്പൂൺ, ഉപ്പ് - ആവശ്യത്തിന്. തയാറാക്കുന്ന വിധം, വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക. അതിലേക്ക് ഉപ്പും മുളകുപൊടിയും മറ്റു മസാലകളും നാരങ്ങാനീരും ചേർത്ത് ഇളക്കുക. ശേഷം 2 ടേബിൾ സ്പൂൺ കടലമാവും അരിപ്പൊടിയും ചേർത്ത് ഇളക്കുക.അതിലേക്കു ചെറുതായി വെള്ളം തളിച്ചു മസാലകളും ഉപ്പും വെണ്ടയ്ക്കയിലേക്കു പിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റു കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്ത് എടുക്കാം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം.( Tasty and super crispy fries made with tender ladies finger)



Related items