Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കൊതിപ്പിക്കും രുചിയിൽ സുഖിയൻ, വീട്ടിൽ തയാറാക്കാം

കൊതിപ്പിക്കും രുചിയിൽ സുഖിയൻ, വീട്ടിൽ തയാറാക്കാം

ചായക്കടയിലെ ചില്ലുകൂട്ടിലിരുന്നു കൊതിപ്പിക്കുന്ന നൊസ്റ്റാൾജിക് പലഹാരമായ സുഖിയൻ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. ആവശ്യമായ ചേരുവകൾ ചെറുപയർ വേവിക്കുന്നതിന്: ,ചെറുപയർ 1½ കപ്പ്, വെള്ളം 1¼ കപ്പ്, ഉപ്പ് ഒരു നുള്ള്, മാവ്.തയാറാക്കുന്നതിന്, മൈദ 1½ കപ്പ്, വെള്ളം 1¼ കപ്പ്, ഉപ്പ് ആവശ്യത്തിന്, മഞ്ഞൾ പൊടി ¼ ടീസ്പൂൺ, ശർക്കര പാനി തയാറാക്കുന്നതിന്: ശർക്കര 250 ഗ്രാം, വെള്ളം ½ കപ്പ്, ഫില്ലിങ് തയാറാക്കുന്നതിന്: ശർക്കര പാനി, തേങ്ങാ ചിരകിയത് 1 കപ്പ്, ഏലക്കാപ്പൊടി ½ ടീസ്പൂൺ, ഓയിൽ വറക്കുന്നതിന് ആവശ്യമായത്. തയാറാക്കുന്ന വിധം മൂന്നുമണിക്കൂർ കുതിർത്തുവച്ച ചെറുപയർ കഴുകി വാരി ഒരു പ്രഷർ കുക്കറിൽ ഇട്ട് അൽപം ഉപ്പും 1¼ കപ്പ് വെള്ളവും ചേർത്ത് 4 വിസിൽ വരുന്നത് വരെ വേവിച്ച് മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ മൈദ, ഉപ്പ്, മഞ്ഞൾ പൊടി എന്നിവ വെള്ളമൊഴിച്ച് അധികം കട്ടിയില്ലാത്ത പരുവത്തിൽ കലക്കിഎടുക്കാം. അതിനുശേഷം അത് മൂടി അര മണിക്കൂർ മാറ്റി വയ്ക്കുക. ഇനി ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് അതിലേക്കു ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുത്തതും തേങ്ങ ചിരകിയതും ചേർത്തു 2 മിനിറ്റ് നേരം വറ്റിച്ച് എടുക്കാം.വേവിച്ച ചെറുപയർ ചേർത്തിളക്കി വെള്ളം വലിഞ്ഞു കഴിയുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് അല്പമൊന്നു ചൂടാറാനായി മാറ്റി വയ്ക്കാം.ഇനി ഈ ചെറുപയർ കൂട്ട് ചെറിയ ഉരുളകളാക്കി ഉരുട്ടി ഓരോന്നായി എടുത്തു നേരത്തെ തയാറാക്കിയ മാവിൽ മുക്കി ചൂടായി കിടക്കുന്ന എണ്ണയിലിട്ട് മീഡിയം തീയിൽ വറത്തു കോരാം.



Related items

News and Articles
News Local News