Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പൂരം കൊടിയേറ്റം മേയ് നാലിന്; ഇക്കുറിയുണ്ടാകും, കനത്ത സുരക്ഷ

പൂരം കൊടിയേറ്റം മേയ് നാലിന്; ഇക്കുറിയുണ്ടാകും, കനത്ത സുരക്ഷ

പൂരം കൊടിയേറ്റം മേയ് നാലിന്. മേയ് 10നാണു പൂരം. പാറമേക്കാവിൽ രാവിലെ 9നും തിരുവമ്പാടിയിൽ 10.30നുമാണു കൊടിയേറ്റം.പാറമേക്കാവിൽ വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടിയേറ്റം നടത്തും. ചെമ്പിൽ കുട്ടനാശാരി നിർമിച്ച കമുകിന്റെ കൊടിമരത്തിൽ ആലിലയും മാവിലയും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ച്, ക്ഷേത്രത്തിൽ നിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടി ഉയർത്തുന്നത്. തുടർന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും വടക്കുന്നാഥ ക്ഷേത്രം കൊക്കർണിയിൽ തന്ത്രിയുടെ കാർമികത്വത്തിൽ ഭഗവതിക്ക് ആറാട്ടും നടത്തും. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവർ കൊടിമരം എത്തിച്ച ശേഷം സ്ഥാപിക്കുന്ന സ്ഥലത്ത് ഭൂമിപൂജ നടത്തും. ശ്രീകോവിലിൽ പൂജിച്ച കൊടിക്കൂറ കെട്ടി ദേശക്കാർ ചേർന്നാണു കൊടിമരം ഉയർത്തുക. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ പൂജകൾക്കു കാർമികരാകും. ഉച്ചകഴിഞ്ഞു 3നു ക്ഷേത്രത്തിൽ പൂരം പുറപ്പാടു നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30നു ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയരും. ഭഗവാൻ ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യമറിയിക്കുന്ന നീല, മഞ്ഞ നിറങ്ങളിൽ തുന്നിയ കൊടികളാണ് ഉയർത്തുക. നടുവിൽ മഠത്തിലെ ആറാട്ടിനു ശേഷം 5നു ഭഗവതി തിരിച്ചെഴുന്നള്ളും.(Thrissur pooram flag hoisted on May 4;with heavy security)



Related items

News and Articles
News Local News