Copyright © 2026 Citymapia.com. All Rights Reserved

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സ്വപ്‌നങ്ങളെ വെല്ലുന്ന ചില യാത്രകളുണ്ട്. അത്തരമൊരു യാത്ര കഴിഞ്ഞതിന്റെ ആവേശത്തിലാണ് എറണാകുളം പുല്ലേപ്പടിയില്‍ ലവകുശ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന സിമി അഗസ്റ്റിനും അനാമിഹയും. ഇന്ത്യയുടെ വൈവിധ്യവും ബുദ്ധന്റെ നേപ്പാളും സ്‌കൂട്ടറില്‍ കറങ്ങി വഴിയോരത്തു ടെന്റടിച്ച് താമസിച്ച രണ്ടു പെണ്ണുങ്ങളാണിവര്‍. ആ സംഭവബഹുലമായ 75 ദിവസങ്ങളിലെ അനുഭവങ്ങൾ സിമിയും അനാമിഹയും പങ്കുവയ്ക്കുന്നു. സ്‌കൂട്ടറില്‍ ഒരു ഇന്ത്യന്‍ യാത്ര നടത്താന്‍ മൂന്നു വര്‍ഷം മുൻപേ പദ്ധതിയിട്ടിരുന്നു. 2019 മാര്‍ച്ചില്‍ സ്‌കൂട്ടി പെപ്പില്‍ യാത്ര പോകാനായിരുന്നു തീരുമാനം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴായിരുന്നു ലോകത്തെ തന്നെ ലോക്ഡൗണിലാക്കിക്കൊണ്ടുള്ള കോവിഡിന്റെ മാസ് എന്‍ട്രി. അതോടെ ആദ്യത്തെ സ്‌കൂട്ടറിലുള്ള ഇന്ത്യ കാണല്‍ ബാഗോടെ പൂട്ടിക്കെട്ടി. കോവിഡിന്റെ ആശങ്കകള്‍ ഒന്ന് ഒതുങ്ങി തുടങ്ങിയപ്പോഴാണ് അന്ന് പൂട്ടിക്കെട്ടി വച്ച ബാഗ് പൊടി തട്ടിയെടുത്തത്. ഇത്തവണ പുത്തന്‍ ടിവിഎസ് എന്‍ടോര്‍ക്കായിരുന്നു വാഹനം. 2021 നവംബര്‍ ഏഴിന് കലൂര്‍ സ്റ്റേഡിയത്തിൽ ഒാള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ കൂട്ടായ്മയും അടുത്ത കൂട്ടുകാരും ചേര്‍ന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. (Two friends from kochi to nepal in tvs ntorq)
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.