Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഉജ്ജ്വല ബാല്യം 2019

ഉജ്ജ്വല ബാല്യം 2019

വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായി വനിത ശിശു വികസന വകുപ്പ് ഒരുക്കുന്ന പുരസ്‌കാരമാണ് "ഉജ്ജ്വല ബാല്യം 2019 ". കല , കായികം , സാഹിത്യം , ശാസ്ത്രം , സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്കാണ് പുരസ്‌കാരം. അഞ്ചു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് പുരസ്‌കാരത്തിനായി അപേക്ഷിക്കാവുന്നത് . ഇരുപത്തയ്യായിരം രൂപയും , സർട്ടിഫിക്കറ്റും , ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരത്തിനായി സമർപ്പിക്കേണ്ട അപേക്ഷ ഫോം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . അപേക്ഷകൾ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെവിഎം ബിൽഡിങ്‌സ്‌ അണ്ണാൻകുന്ന് റോഡ്, കോട്ടയം 686 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0481 2580548, 8281899464 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

Ujjwala Balyam 2019 is an award declared by Women and Child Welfare Society , for the kids who have extra talent in art, literature, science and others



Related items