Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

യുണൈറ്റഡ് നേഷൻസിന്റെ നേതൃത്വത്തിൽ ഉള്ള ലോക ശിശു ദിനം

യുണൈറ്റഡ് നേഷൻസിന്റെ നേതൃത്വത്തിൽ ഉള്ള ലോക ശിശു ദിനം

1954 ൽ ആണ് യുണൈറ്റഡ്‌ നേഷൻസ് നവംബർ 20 ലോക ശിശു ദിനമായി പ്രഖ്യാപിച്ചത്. അന്ന് മുതൽ എല്ലാ വർഷം ഈ ദിനം കുട്ടികൾക്കായി ആചരിച്ചു പോരുന്നു. UNICEF ആണ് ഇത് സംഘടിപ്പിക്കുന്നതും അതിനുള്ള പരിപാടികൾ ഒരുക്കുന്നതും. കുട്ടികൾക്കിടയിൽ ഒരുമയും ബോധവത്കരണവും നടത്തുക എന്നതാണ് ഈ ദിനം കൊണ്ട് യുണൈറ്റഡ്‌ നേഷൻസും UNICEF ഉം ശ്രമിക്കുന്നത് . കുട്ടികളുടെ അവകാശങ്ങൾ അവരെ പറഞ്ഞു മനസിലാക്കാനും അത് മുതിർന്നവരെ ബോധവൽക്കരിക്കാനും ഈ ദിനത്തിൽ സംഘാടകർ ശ്രമിക്കാറുണ്ട്. ഓരോ കുട്ടിയും ഒരു വ്യക്തിയാണ്, മുതിർന്നവർക്കുള്ള എല്ലാ അവകാശങ്ങളും കുട്ടികൾക്കും ഉണ്ട്. പലയിടത്തും അത് നിഷേധിക്കപ്പെടുന്നു . ക്രൂരമായ രീതിയിൽ എത്രയോ കുട്ടികളെ ആണ് ഈ ലോകത്തു ആളുകൾ കൈകാര്യം ചെയ്യുന്നത്. അതിനെതിരെയുള്ള ഒരു വലിയ പ്രതിഷേധം കൂടിയാണ് കുട്ടികൾക്കായുള്ള ഈ ദിനം. എല്ലാ കുഞ്ഞുങ്ങൾക്കും നീതി ലഭിക്കട്ടെ എന്ന് ഈ ദിനത്തിൽ നമ്മുക്കാഗ്രഹിക്കാം.

Universal Children's Day



Related items

News and Articles
News Local News