Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദീപ ശോഭയിൽ വൈക്കത്തപ്പന്റെ വിളക്കെഴുന്നെള്ളിപ്പ്.

ദീപ ശോഭയിൽ വൈക്കത്തപ്പന്റെ വിളക്കെഴുന്നെള്ളിപ്പ്.

വൈക്കം : ലക്ഷദീപങ്ങൾ പ്രഭ ചൊരിഞ്ഞ സായംസന്ധ്യയിൽ വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് വിളക്കിനെഴുന്നള്ളിച്ചു. നാല് ദിവസം നടന്ന മുഖസന്ധ്യവേലയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു എഴുന്നള്ളിപ്പ് നടന്നത്.പല്ലാട്ട് ബ്രഹ്മദത്തനാണ് ഭഗവാന്റെ തിടമ്പേറ്റിയത്. ഓമല്ലൂർ ഗോവിന്ദൻകുട്ടി, പീച്ചിയിൽ ശ്രീമുരുകൻ എന്നീ ആനകൾ അകമ്പടി നിന്നു. വൈക്കം ഷാജിയുടെ നേതൃത്വത്തിൽ നാഗസ്വരമേളവും തേരൊഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ അൻപതോളം കലാകാരൻമാർ പങ്കെടുത്ത പഞ്ചാരിമേളവും എഴുന്നള്ളിപ്പിന് പകിട്ടേകി.



Related items

News and Articles
News Local News