Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ന് ലോക ശ്രവണ ദിനം

ഇന്ന് ലോക ശ്രവണ ദിനം

അന്ധത നമ്മളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നകറ്റുന്നു, പക്ഷേ ബധിരത നമ്മളെ നമ്മളിൽ നിന്നുതന്നെ അകറ്റുന്നു' എന്നു പറഞ്ഞത് അന്ധയും ബധിരയുമായിരുന്ന അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ ആണ്. ഒരു ആരോഗ്യപ്രശ്നത്തെ മറ്റൊന്ന് വച്ച് അളക്കുക എന്ന ഉദ്ദേശത്തിലല്ല ഇതിവിടെ പറയുന്നത്. അവനവനിൽ നിന്നകലുമ്പോൾ ഒരാൾ അയളല്ലാതായി പോകുന്നുവെന്നാണ് ഹെലൻ കെല്ലർ നിരീക്ഷിച്ചത്. സമൂഹത്തിൽ നിന്ന് എത്രമാത്രം അന്യവൽക്കരിക്കപ്പെടാനും ഒറ്റപ്പെടാനും ബധിരത കാരണമാകുന്നു എന്ന കാര്യം സൂചിപ്പിക്കാനാണത് പറഞ്ഞത്.

ഒരു കുഞ്ഞ് ജനിച്ചു വീഴുന്ന നിമിഷം മുതൽ പടിപടിയായി ഭാഷയും സംസാരവും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വാമൊഴിയായി ഭാഷ പഠിക്കാൻ കേൾവി കൂടിയേ തീരൂ. ആദ്യത്തെ 3 വർഷങ്ങളാണ് സംസാരത്തിനും ആശയവിനിമയത്തിനും ഭാഷ കൈകാര്യം ചെയ്യാനും കുഞ്ഞിനെ പ്രാപ്തനാക്കുന്ന ഏറ്റവും പ്രധാന കാലഘട്ടം. കുട്ടിയുടെ ബുദ്ധിവികാസത്തിന് ഏറ്റവും അനിവാര്യമായ സമയവും ഇതാണ്.
നവജാതശിശുക്കളിലെ ശ്രവണശേഷി പരിശോധന ഓസ്ട്രേലിയയില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളവും ആ തലത്തിലേക്ക് ഉയര്‍ന്നുവരികയാണ്. ഇതിനായി സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണ്. കോക്ലിയര്‍ പോലുള്ള ശ്രവണ സഹായികള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ സാധാരണക്കാര്‍ക്കും മിതമായ നിരക്കില്‍ ലഭ്യമാക്കേണ്ടതുണ്ട്.
ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേള്‍വിക്കുറവുള്ള ആളിനെ ആദ്യം പരിശോധനയ്ക്ക് വിധേയനാക്കും. -10 മുതല്‍ 20 ഡെസിബല്‍ വരെയുള്ള ശബ്ദമാണ് സാധാരണ ഒരു വ്യക്തിയുടെ കേള്‍വി ശക്തി. ഇതില്‍ എത്ര ഡെസിബല്‍ കേള്‍വിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ശ്രവണ സഹായിയിലും അത് പോലെ ക്രമീകരണം നടത്തുന്നു.
സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ശ്രവണ സഹായി ലഭിക്കും. നമ്മുടെ കോട്ടയത്ത് ഏറ്റവും മികച്ചരീതിയിൽ മോഡേൺ ഡിജിറ്റൽ എയ്ഡ്സ് വിൽപ്പനയിൽ മുന്നിട്ടു നിൽക്കുന്നത് ശ്രവണ ബേസ്ഡ് സൗണ്ടസ് സെൻറെർ ആണ്

click here to know more details about Sravana Best Sound Centre

Modern Digital Hearing Aids

LearnMore


Related items

News and Articles
News Local News