Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കതിരണിഞ്ഞു പുഞ്ചപ്പാടങ്ങൾ

കതിരണിഞ്ഞു പുഞ്ചപ്പാടങ്ങൾ

പ്രളയത്തിന് ശേഷം പുഞ്ചപ്പാടത്തിറക്കിയ കൃഷിയിൽ വൻ നേട്ടമുണ്ടായതോടെ , വീണ്ടും കർഷകർ പ്രതീക്ഷയോടെ പുഞ്ചപ്പാടത്തു കൃഷിയിറക്കുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കൃഷിനാശം ഉണ്ടാക്കുന്നുണ്ടെങ്കിലും , ഊർജ്ജസ്വലതയോടെ കൂടുതൽ കർഷകർ ഇത്തവണ രംഗത്തിറങ്ങിയിട്ടുണ്ട്. പതിനേഴായിരം ഹെക്ടർ പാടത്തു ഇത്തവണ കൃഷിയുണ്ടാകും എന്നാണ് കൃഷിവകുപ്പിന്റെ കണക്കു കൂട്ടൽ. പുഞ്ചപ്പാടങ്ങൾ കൂടാതെ തരിശു പാടങ്ങളും പതിയെ കൃഷിയോഗ്യമാക്കുന്നുണ്ട് . കൃഷിനാശം സംഭവിക്കുന്നുണ്ടെങ്കിലും , കൃത്യ സമയത്തുള്ള വിത്തുവിതരണവും, സബ്സിഡി വിതരണവും കർഷകരെ ഏറെ സഹായിക്കുന്നുണ്ട്. വിളവെടുപ്പ് കഴിഞ്ഞ നെല്ല് , സപ്ലൈക്കോ മുഘേനെയാണ് സംഭരിച്ചത് കുമരകത്തും തിരുവാർപ്പിലുമാണ് ഏറ്റവും കൂടുതൽ കൃഷി ഇറക്കുന്നത്. പല പാടങ്ങളും ഉഴുതു കഴിയുകയും, വരമ്പ് കെട്ടുകയും ചെയ്തു കഴിഞ്ഞു. ഇനി വിത്തെറിഞ്ഞു , മറ്റൊരു ഉഗ്രൻ വിളവെടുപ്പിനായി തയ്യാറെടുക്കുകയാണ് നമ്മുടെ കർഷകർ.

Farmers are ready to start their next session of paddy cultivation



Related items

News and Articles
News Local News