Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസ് സ്പെഷ്യൽ : അമേരിക്കൻ ഫ്രൂട്ട് കേക്ക്

ക്രിസ്തുമസ് സ്പെഷ്യൽ : അമേരിക്കൻ ഫ്രൂട്ട് കേക്ക്

കേക്കില്ലാതെ ക്രിസ്തുമസിനെ പറ്റി ചിന്തിക്കാൻ കൂടി നമ്മുക്കാവില്ല . ഡിസംബർ പിറക്കുമ്പോഴേ , എല്ലാവരും ക്രിസ്തുമസിന് വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. അതിലൊന്നാണ് പലതരത്തിലുള്ള കേക്കുകൾ . ഇന്ന് അമേരിക്കൻ ഫ്രൂട്ട് കേക്ക് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം വേണ്ടുന്ന സാധനങ്ങൾ : മുട്ട , പൊടിച്ച പഞ്ചസാര , വെണ്ണ , കശുവണ്ടി , ബദാം , ഉണക്കമുന്തിരി , ഈന്തപ്പഴം , ഉണക്കിയ പ്ലം , നാരങ്ങാനീര് , പട്ട , ഗ്രാമ്പൂ , ജാതിക്ക , കേക്ക് ജീരകം , മൈദ , ബേക്കിംഗ് പൗഡർ , ബേക്കിംഗ് സോഡ , റം തയ്യാറാക്കുന്ന വിധം : കശുവണ്ടി, ബദാം , പട്ട , ഗ്രാമ്പൂ , ജാതിക്ക , കേക്ക് ജീരകം എന്നിവ പൊടിച്ചു വെക്കുക. ഒരു ബൗൾ എടുത്തു മുട്ട നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ബദാം , ഉണക്കമുന്തിരി , ഈന്തപ്പഴം , ഉണക്കിയ പ്ലം , നാരങ്ങാനീര് , പൊടിച്ചു വെച്ചിരിക്കുന്ന പട്ട, ഗ്രാമ്പൂ, ജാതിക്ക , കേക്ക് ജീരകം , മൈദ , ബേക്കിംഗ് പൗഡർ , ബേക്കിംഗ് സോഡ , റം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു , ബേക്ക് ചെയ്യാൻ പരുവത്തിനാക്കി എടുക്കുക. മിക്സ് ചെയ്തു വെച്ചിരിക്കുന്ന ഈ കൂട്ട് , ബേക്കിംഗ് ബൗളിലേക്കു ഒഴിച്ച് , ബേക്ക് ചെയ്തെടുക്കുക. ഉഗ്രൻ അമേരിക്കൻ ഫ്രൂട്ട് കേക്ക് റെഡി.

Recipe of American Fruit Cake



Related items

News and Articles
News Local News