Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ശിങ്കാരിമേളത്തിനൊപ്പം കട്ടയ്ക്ക് നിന്ന് അപർണ്ണ .

ശിങ്കാരിമേളത്തിനൊപ്പം കട്ടയ്ക്ക് നിന്ന് അപർണ്ണ .

ഇത് അപര്‍ണ ബാബു. എറണാകുളം സ്വദേശിനി. വീഡിയോ വൈറലായെന്നും പറഞ്ഞ് കൂട്ടുകാരും പരിചയക്കാരും അഭിനന്ദനങ്ങളുമായെത്തുന്നതിനിടയില്‍ അമ്പരപ്പ് മറച്ചുവയ്ക്കാതെ അപര്‍ണ സംസാരിച്ചു തുടങ്ങുന്നു. കണ്ണൂര്‍ പയ്യന്നുര്‍ കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി താണ്ഡവം എന്ന ടീമിന്റെ ഫ്യൂഷന്‍ അവതരിപ്പിക്കുന്ന വീഡിയോ ആയിരുന്നു അത്. അതിത്രയും വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഒരുപാട് പേര് അപർണ്ണയെ ആശംസ അറിയിക്കാൻ വിളിക്കുന്നുണ്ട്. ധാരാളം പ്രോഗ്രാംസും വരുന്നുണ്ട്. പതിനഞ്ച് വര്‍ഷമായി അപര്‍ണ വയലിന്‍ പഠിക്കുന്നുണ്ട്. സ്റ്റേജ് പരിപാടികള്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ വയലിന്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇത്ര വലിയ പ്രതികരണം ലഭിക്കുന്നത് ആദ്യമായാണെന്ന് പറയുന്നു അപര്‍ണ.

click here to know more details about music institutions in kottayam



Related items

News and Articles
News Local News