Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

എന്താണ് ആയുഷ്മാൻ ഭാരത് ?

എന്താണ് ആയുഷ്മാൻ ഭാരത് ?

പത്തു കോടി പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ കവറേജ്‌ ഈ പദ്ധതിയിൽ ചേരുന്നവർക്കു ലഭിക്കുന്നതാണ്. പദ്ധതി പ്രഖ്യാപിച്ചു ഒരു വർഷം തികയുമ്പോൾ പൊതു സ്വകാര്യ മേഖലയിൽ ഉള്ള പതിനെണ്ണായിരത്തോളം ആശുപത്രികൾ ഇതിൽ എംപാനൽ ചെയ്തു കഴിഞ്ഞു. പത്തു ലക്ഷത്തോളം ഇൻഷുറൻസ് കാർഡ് ഈ പദ്ധതയിൽ ചേർന്നവർക്കു നൽകി കഴിഞ്ഞു. അർഹരായ ഒരാൾക്കും ഇതിന്റെ പ്രയോജനം നഷ്ടപെടരുത് എന്ന ഉദേശത്താൽ കുടുംബത്തിൽ ഉള്ളവരുടെ എണ്ണമോ , പ്രായമോ ഒന്നും ഇതിനാൽ ബാധകമല്ല. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് മുൻപും പിന്നെയും ഉള്ള എല്ലാ ചിത്സ ചിലവുകളും ഇതിൽ ഉൾപ്പെടും. പോളിസി ആരംഭിച്ചു അന്ന് മുതൽ , നേരത്തെ ഉണ്ടായിരുന്ന രോഗങ്ങൾക്ക് കൂടി ഉള്ള ചികിത്സാചിലവുകൾ ഇതിൽ ഉൾപ്പെടും .അംഗീകാരമില്ലാത്ത വെബ്‌സൈറ്റുകളെ സൂക്ഷിക്കുക . ചികിത്സക്കായിട്ടുള്ള പണം ആശുപത്രിക്കു കൊടുക്കുന്നത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൂടി ചേർന്നാണ്. ചികിത്സക്കായി രോഗി ഒരു രൂപ പോലും കരുതേണ്ടതില്ല . ഈ പദ്ധതിയുടെ ഭാഗമാകാൻ അർഹരായവർ ഇന്ന് തന്നെ റെജിസ്റ്റർ ചെയ്തു തങ്ങൾക്കും കുടുംബത്തിനും ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുക.

Ayushman Bharath



Related items