Copyright © 2026 Citymapia.com. All Rights Reserved

(Babu's mother thanks Indian Army for saving her son)മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ് റഷീദ. ബാബുവിനെ കാണാൻ മാതാവ് ആശുപത്രിയിൽ എത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലാ ആശുപത്രിയിൽ ബാബുവിനായി ഐസിയു ഉൾപ്പെട സംവിധാനങ്ങൾ സജ്ജമായിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു.
നാട്, സൈന്യം, പൊലീസ്, പത്രപ്രവർത്തകർ ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടർ വന്നു, മലയുടെ മുകളിൽവരെ മാഡം എത്തി. ഷാഫി പറമ്പിൽ എംഎൽഎ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളിൽനിന്നും ആളുകൾ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ കൂട്ടിച്ചേർത്തു.
Babu's mother shares her gratitude to everyone who initiated in saving her son Babu while he was stuck at Malambuzha hills. She believed the Indian Army could save her son. She reached the hospital where Babu is admitted. She also expressed her sincere thanks to collector, MLA and other groups who came to help her son.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.