Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വാഴപ്പിണ്ടി അച്ചാർ, ഊണിനൊരുക്കാം ഉഗ്രൻ സ്വാദ്

വാഴപ്പിണ്ടി അച്ചാർ, ഊണിനൊരുക്കാം ഉഗ്രൻ സ്വാദ്

വാഴപ്പിണ്ടി ഇനി കളയല്ലേ, വാഴപ്പിണ്ടി കൊണ്ടൊരു അടിപൊളി അച്ചാർ തയാറാക്കാം. ചേരുവകൾ വാഴപ്പിണ്ടി നുറുക്കി എടുത്തത് ,മുളക് പൊടി 3/4 ടേബിൾ സ്പൂൺ, കാശ്മീരി മുളകുപൊടി 1 ടേബിൾ സ്പൂൺ,കായം പൊടി 1/2 ടീസ്പൂൺ, ഉലുവ പൊടി 1/4 ടീസ്പൂൺ, കടുക് 1/2 ടീസ്പൂൺ,ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് 11/2 ടേബിൾ സ്പൂൺ,മഞ്ഞൾ പൊടി 1/4 ടീസ്പൂൺ,നല്ലെണ്ണ 4 ടേബിൾ സ്പൂൺ,വിനാഗിരി 3 ടേബിൾ സ്പൂൺ, കറിവേപ്പില, ഉപ്പ് തയാറാക്കുന്ന വിധം, വാഴപ്പിണ്ടി ചെറുതാക്കി നുറുക്കി വെള്ളത്തിൽ ഇട്ടു വയ്ക്കുക. കളർ മാറി പോകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഒരു ഫ്രൈയിങ് പാനിൽ നല്ലെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു ചൂടാക്കുക. അതിലേക്കു വെള്ളത്തിൽ ഇട്ടു വച്ച വാഴപ്പിണ്ടി ഒട്ടും വെള്ളം ഇല്ലാതെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. വെള്ളത്തിന്റെ അംശം പോകുന്നതു വരെ വഴറ്റുക. അതിലേക്കു മുളക് പൊടി, കാശ്മീരി മുളക് പൊടി, കായം, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടു മിനിറ്റ് അടച്ച് വച്ച് വേവിക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ തീ അണച്ചു ഉലുവാപ്പൊടി ചേർത്തിളക്കാം. ഒരു ഇളം ചൂടാകുന്നതു വരെ മാറ്റി വയ്ക്കാം. ഇളം ചൂടിൽ ഇതിലേക്കു വിനാഗിരി ചേർത്തിളക്കാം. നന്നായി തണുത്ത ശേഷം പാത്രത്തിൽ അടച്ചു വയ്ക്കാം.(Banana stem pickle recipe for Lunch)



Related items

News and Articles
News Local News