Copyright © 2026 Citymapia.com. All Rights Reserved

വേമ്പനാട്ടു കായൽ സൗന്ദര്യവും പാതിരാമണലിന്റെ പച്ചപ്പും ആസ്വദിച്ചു യാത്ര ചെയ്യാൻ സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ടു യാത്ര. ഇരുവശത്തേക്കുമായി 80 രൂപയ്ക്കു പാതിരാമണൽ കണ്ടു വരാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കുമരകം, മുഹമ്മ എന്നിവിടങ്ങളിൽ നിന്നു നിലവിലുള്ള യാത്രാസർവീസുകൾ വിനോദസഞ്ചാരികൾക്കു കൂടി ഗുണകരമാകുന്ന തരത്തിൽ ക്രമീകരിക്കുകയാണു ചെയ്യുന്നത്. ബോട്ടിൽ നിന്നു തന്നെ ടിക്കറ്റ് എടുക്കാം.മുഹമ്മയിൽ നിന്നു മണിയാപറമ്പിലേക്കുള്ള സർവീസ് ബോട്ട്. 10:30, 11:45 എന്നീ സമയത്തുള്ള ബോട്ട് പാതിരാമണൽ വഴി സർവീസ് നടത്തും. ഈ ബോട്ടിൽ മുഹമ്മയിൽ നിന്നു കയറിയാൽ പാതിരാമണലിൽ ഇറങ്ങാം.വിനോദസഞ്ചാരികളെ ഇറക്കിയ ശേഷം സാധാരണ യാത്രക്കാരുമായി ബോട്ട് മണിയാപറമ്പിലേക്കു പോകും. തിരിച്ചുള്ള സർവീസ് ഒരു മണിക്കൂറിനു ശേഷം പാതിരാമണലിൽ എത്തും. ഇതിൽകയറി സഞ്ചാരികൾക്കു മുഹമ്മയിൽ തിരിച്ചെത്താം. 40 രൂപയാണ് ഒരു വശത്തേക്കുള്ള യാത്രക്കൂലി.രാവിലെ 11 മണിക്കുള്ള കുമരകം – മുഹമ്മ സർവീസ് സർവീസ് പാതിരാമണൽ വഴി തിരിച്ചുവിടും.വിനോദസഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽ നിന്നുള്ള മടക്ക യാത്രയിൽ ബോട്ട് പാതിരാമണലിൽ എത്തി സഞ്ചാരികളെയും കയറ്റി കുമരകത്ത് എത്തും. 40 രൂപ തന്നെയാണു ചാർജ്.(Boating to pathiramanal)
ഇതര സംസ്ഥാനങ്ങളിൽ നിന്നു സഞ്ചാരികൾ ഉൾപ്പെടെ എത്തിയതോടെ കുമരകം തിരക്കിലേക്ക്. ഹോം സ്റ്റേ മുതൽ ഫൈവ് സ്റ്റാർ ഡീലക്സ് വരെ 900 മുറികൾ കുമരകത്ത് ഉണ്ടെന്നാണ് ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് അസോസിയേഷന്റെ കണക്ക്. ഇതിൽ എണ്ണൂറോളം മുറികൾ വിഷു– ഈസ്റ്റർ അവധിസമയത്തു ബുക്ക് ചെയ്തിരുന്നു.കായൽ യാത്രയ്ക്കും തിരക്കുകൂടി. 110 ഹൗസ് ബോട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തി. ശിക്കാര വള്ളം, മോട്ടർ ബോട്ട് എന്നിവയ്ക്കും ഓട്ടം കൂടി. ഉത്തരേന്ത്യൻ സഞ്ചാരികൾ കൂടുതലായി കുമരകത്തേക്ക് എത്തുന്നുണ്ട്.കെടിഡിസിയുടെ പക്ഷി സങ്കേതത്തിലും നല്ല തിരക്കുണ്ട്.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.