Copyright © 2026 Citymapia.com. All Rights Reserved

ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രത്തിൽ ചുവപ്പുമഷി കൊണ്ടൊരു തിരുത്തുമായി ലക്ഷ്മി കൃഷ്ണ ഇന്ന് അഞ്ചാം ക്ലാസിൽ എത്തുന്നു. സ്കൂളിൽ 80 വർഷമായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയ ശേഷം ആദ്യം പ്രവേശനം നേടിയ പെൺകുട്ടിയാണു ലക്ഷ്മി. യുപിയിൽ ആദ്യ വിദ്യാർഥിനിയുടെ വരവറിഞ്ഞു ജനപ്രതിനിധികളും നാട്ടുകാരും മധുരവുമായി മുൻപു സ്കൂളിലെത്തിയിരുന്നു. (Boys only for 80 years, history has been changed by lakshmi)
കൂടപ്പുഴ വെണ്ണൂക്കാരൻ ഗിരീഷിന്റെയും ഗവ. എൽപി സ്കൂൾ അധ്യാപിക മീരാലക്ഷ്മിയുടെയും മകളാണു ലക്ഷ്മി കൃഷ്ണ. 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂൾ സ്വാതന്ത്ര്യലബ്ധിക്കു മുൻപേ ആൺകുട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പനമ്പിള്ളി ഗോവിന്ദ മേനോൻ, വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട്, കലാഭവൻ മണി, മുൻ രാജ്യാന്തര ഫുട്ബോൾ താരം കെ.വി. രാമകൃഷ്ണൻ തുടങ്ങിയവർ പഠിച്ചിറങ്ങിയ സ്കൂളാണിത്.
കവി ജി. ശങ്കരക്കുറുപ്പ് ഇവിടെ അധ്യാപകനായിരുന്നു. ഹയർ സെക്കൻഡറി, എൽപി വിഭാഗങ്ങളിൽ നേരത്തെ തന്നെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, യുപിയിലും ഹൈസ്കൂളിലും അനുമതി വൈകി. ലക്ഷ്മിക്കു പിന്നാലെ ചാലക്കുടി തലപ്പിള്ളി ശിവദാസന്റെയും സബിതയുടെയും മകൾ ടി.എസ്. ശിവാനന്ദന ഹൈസ്കൂളിലേക്കും പ്രവേശനം നേടിയ.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.