Kottayam, Kerala

map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പാത്രങ്ങളായി മാറുന്നു പാളകൾ

പാത്രങ്ങളായി മാറുന്നു പാളകൾ

പാള എന്നത് ഗൃഹാതുരത്വം നിറഞ്ഞ ഒന്നാണ് . കളിക്കാനും , ഭക്ഷണം കഴിക്കാനും, കൃഷിക്കും മറ്റും ഒരു കാലത്ത് ഒഴിച്ച് കൂടാനാവാത്ത ഒന്നായിരുന്നു പാളകൾ . പുതിയ ഉൽപന്നങ്ങൾ വിപണികളിൽ എത്തിയപ്പോൾ മറന്നു പോയ ഒരു വസ്തു. ഇന്ന് വീണ്ടും ഒരു പ്രവാസിയിലൂടെ പാള കൊണ്ടുള്ള പത്രങ്ങൾ വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നു . കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചതോടെ , തുണി, പേപ്പർ തുടങ്ങിയവ കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അത് പോലെ തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരക്കാരനാവും ഈ പാള കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും . പ്രവാസിയായ കുടക്കച്ചിറ കരമാലിൽ കെ സി സ്‌റ്റീഫനാണ് വീടിനോട് ചേർന്ന് പാള കൊണ്ടുള്ള പാത്രങ്ങളും കപ്പുകളും നിർമ്മിക്കുന്ന യൂണിറ്റ് തുടങ്ങിയത് . ഇതുവരെ മൂവായിരം പാത്രങ്ങൾ ആണ് നിർമ്മിച്ചത് . ഇതിൽ രണ്ടായിരം പാത്രങ്ങളും ഒരു സൽക്കാര ചടങ്ങിന് കൊടുത്തതാണ് . വിപണിയിലേക്ക്‌ ഇതുവരെ സ്റ്റീഫൻ പാത്രങ്ങൾ എത്തിച്ചു തുടങ്ങിയിട്ടില്ല . പാള കിട്ടുന്നിടത്തു നിന്നെത്തിച്ചു ഉണക്കി , വെള്ളത്തിൽ കുതിർത്തു നന്നായി കഴുകി , വെള്ളം വാർന്ന ശേഷം അച്ചിലിട്ടാണ് പാത്രങ്ങൾ ഉണ്ടാക്കുന്നത് .

As a part of reducing the usage of plastic, Mr Karamalil Stephen has started to produce plates and cups from , "Pala" a byproduct of plantain.



Related items