Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്രിസ്തുമസ് സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ്

ക്രിസ്തുമസ് സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ്

നല്ല ചെമ്മീൻ റോസ്റ്റ് കൂട്ടി ഒരു പിടിപിടിക്കാം ഈ ക്രിസ്തുമസിന് . എങ്ങിനെ ഈ ഉഗ്രൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാം എന്ന് നോക്കാം വേണ്ടുന്ന സാധനങ്ങൾ : വൃത്തിയാക്കിയ ചെമ്മീൻ , വെളിച്ചെണ്ണ , ഗ്രാമ്പൂ , കറുവാപ്പട്ട , ഏലയ്ക്ക , കടുക് , ഉലുവ, പെരുംജീരകം , വറ്റൽ മുളക് , കറി വേപ്പില , തേങ്ങാക്കൊത്ത് , ചെറിയ ഉള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് , തക്കാളി , ഫിഷ് മസാല , മല്ലിയില , ഉപ്പ് , മുളകുപൊടി , മഞ്ഞൾപൊടി , മല്ലിപ്പൊടി , കുരുമുളകുപൊടി , വിനാഗിരി , വെള്ളം തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടി എടുത്തു അല്പം വെളിച്ചെണ്ണ ഒഴിക്കുക . ഇതിലേക്ക് ഗ്രാമ്പൂ , കറുവാപ്പട്ട , ഏലയ്ക്ക എന്നിവ ഇട്ടു മൂപ്പിക്കുക. മൂത്തു വരുമ്പോൾ കടുകിടുക. കടുക് പൊട്ടി കഴിയുമ്പോൾ ഉലുവയും കറിവേപ്പിലയും, ജീരകവും , തേങ്ങാകൊത്തും കൂടി ഇട്ടു നന്നായി വഴറ്റുക .ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളിയും, പച്ചമുളകും ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു വീണ്ടും വഴറ്റുക. നന്നായി എണ്ണ തെളിയും വരെ വഴറ്റുക . ഇതിലേക്ക് തക്കാളി അരിഞ്ഞത് , മുളകുപൊടി, മല്ലിപൊടി , മഞ്ഞൾപൊടി , കുരുമുളകുപൊടി , അല്പം വിനാഗിരി , വെള്ളം എന്നിവ ചേർക്കുക . തക്കാളിയും മസാലയും എല്ലാം കൂടി ചേർന്ന് നന്നായി വഴന്നു എണ്ണ തെളിയും വരെ വഴറ്റുക .ഇനി ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ഇട്ടിളക്കി , ചെറു തീയിൽ അടച്ചു വേവിക്കാൻ വെക്കാം . നന്നായി വെന്തു കഴിയുമ്പോൾ , അല്പം ഫിഷ് മസാലയും , ഗരം മസാലയും തൂവി ഇളക്കി ഒന്നൂടെ കൂട്ടൊക്കെ നന്നായി ചേരും വരെ ഇളക്കി വഴറ്റുക. നന്നായി റോസ്റ്റ് ആയി കഴിയുമ്പോൾ, അല്പം മല്ലിയില തൂവി ചൂടോടെ വിളമ്പാം .

Recipe of Chemmeen Roast



Related items

News and Articles
News Local News