Copyright © 2026 Citymapia.com. All Rights Reserved

കഴിഞ്ഞ ദിവസം ക്രിസ്തുമസ് സ്പെഷ്യൽ ആയി തയ്യാറാക്കിയത് പെപ്പർ ചിക്കൻ ആയിരുന്നു. ഇന്ന് നമ്മുക്ക് ഒരു മീൻ വിഭവമാകാം - ചില്ലി ഫിഷ് മസാല വേണ്ടുന്ന സാധനങ്ങൾ : ചെറുതായി അരിഞ്ഞ മീൻ കഷണങ്ങൾ , കറുവപ്പട്ട , ഏലക്ക പൊടിച്ചത് , പെരും ജീരകം , ഗ്രാമ്പു , തക്കോലം , സവാള അരിഞ്ഞത് , പച്ചമുളക് , വറ്റൽ മുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , മഞ്ഞൾപൊടി , മുളകുപൊടി , മീൻ മസാല പൊടി , വാളൻപുളി പിഴിഞ്ഞ വെള്ളം , ടൊമാറ്റോ സോസ് , എണ്ണ , ഉപ്പ് ,നാരങ്ങാനീര് , വെള്ളം തയ്യാറാക്കുന്ന വിധം : മുറിച്ചു വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം, അല്പം നാരങ്ങാനീരും മഞ്ഞൾപൊടിയും ചേർത്ത് വെള്ളത്തിൽ കുറച്ചു നേരം വെക്കുക . എന്നിട്ടു കഴുകി മാറ്റി വെക്കുക . സവാളയും , പച്ചമുളകും , വറ്റൽ മുളകും കൂടി ചേർത്ത് നന്നായി അരച്ച് പേസ്റ്റ് പരുവത്തിലാക്കുക . ഒരു പാൻ എടുത്തു എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കറുവപ്പട്ട, പെരും ജീരകം, ഗ്രാമ്പൂ , തക്കോലം എന്നിവ ഇട്ടു നന്നായി വഴറ്റുക . ഇതിലേക്ക് പേസ്റ്റ് പരുവത്തിൽ അരച്ച് വെച്ചിരിക്കുന്ന സവാളകൂട്ടും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു , വീണ്ടും വഴറ്റുക .തീ അല്പം കുറച്ചതിനു ശേഷം , മഞ്ഞൾപൊടി , മുളകുപൊടി , മീൻ മസാല പൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക .ഇതിലേക്ക് വാളൻപുളി പിഴിഞ്ഞ് വെച്ചിരിക്കുന്ന വെള്ളം ഒഴിക്കുക ഒപ്പം ആവശ്യത്തിന് ടൊമാറ്റോ സോസും ഉപ്പും ചേർക്കുക . ഇതിലേക്ക് വെള്ളം ഒഴിച്ച് ഗ്രേവി നന്നായി തിളക്കാൻ വെക്കുക . തിളച്ചു തുടങ്ങുമ്പോൾ, വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത്, അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് നന്നായി ഇളക്കി കൊടുക്കുക. വെന്തു ചാർ പറ്റി , അരപ്പെല്ലാം മീൻ കഷണത്തിൽ നന്നായി പിടിച്ചു വരണ്ടു വരുമ്പോൾ, തീ അണച്ച് ചൂടോടെ വിളബാം ചില്ലി ഫിഷ് മസാല .
Recipe of Chilly Fish Masala
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.