Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദീപാവലി മധുരം : ചോക്ലേറ്റ് പേട

ദീപാവലി മധുരം : ചോക്ലേറ്റ് പേട

മധുരം വിളമ്പിയും ദീപാലങ്കാരത്തോടെയും ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ഈ ദീപാവലിക്ക് നമ്മുക്ക് ചോക്ലേറ്റ് പേട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ചോക്ലേറ്റ് പേട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : കണ്ടെൻസ്ഡ് മിൽക്ക് , പാൽപ്പൊടി , കൊക്കോ പൗഡർ , പാൽ ,ചോക്കോ ചിപ്സ് ,നെയ്യ് . തയ്യാറുക്കന്ന വിധം : ഒരു പാനിൽ കണ്ടെൻസ്ഡ് മിൽക്കും പാലും ചേർക്കുക . ചെറിയ തീയിൽ നെയ്യൊഴിച്ചു നന്നായി ഇളക്കി കൊണ്ടിരിക്കുക . കുറച്ചു കഴിയുമ്പോൾ അത് കട്ടിയാവാൻ തുടങ്ങും . നന്നായി കുറുക്കി , ഒരു മാവു പരുവത്തിൽ ആകുമ്പോൾ, കൊക്കോ പൗഡറും പാലും ചേർത്തിളക്കി വെച്ചിരിക്കുന്ന മിശ്രിതം ഇതിലേക്കൊഴിക്കാം . വീണ്ടും നന്നായി ഇളക്കി കൊടുക്കുക . കുറച്ചു ചോക്കോ ചിപ്സ് കൂടി ചേർത്ത് എല്ലാം ചേർന്ന് ഒരേ പരുവത്തിലാകും വരെ ഇളക്കുക. കയ്യ് ഒന്ന് നെയ്യിൽ മുക്കി, അല്പം മിശ്രിതം എടുത്തു ബോൾ പരുവത്തിൽ ഉരുട്ടി നോക്കുക. ആകുന്നുണ്ടെങ്കിൽ, തീ കെടുത്തി വാങ്ങാം . പാൻ അടുപ്പിൽ നിന്ന് വാങ്ങി , തണുക്കാൻ വെക്കുക. തണുത്തു കഴിയുമ്പോൾ ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക .ചെറുതായി ഒന്നാമക്കി, ഒരു ചെറിയ കുഴി ഉണ്ടാക്കി പിസ്താ പൊടി ഇട്ടു കൊടുക്കാം. രുചികരമായ ചോക്ലേറ്റ് പേട തയ്യാർ.

Chocolate Peda Recipe



Related items