Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ക്ളീൻ കോട്ടയം - ഗ്രീൻ കോട്ടയം

ക്ളീൻ കോട്ടയം - ഗ്രീൻ കോട്ടയം

ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ക്ളീൻ കോട്ടയം - ഗ്രീൻ കോട്ടയം. ഒരു വർഷത്തിനുള്ളിൽ ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജനകീയ സമിതി രൂപീകരിച്ചു . മാലിന്യമുക്ത ജില്ലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസ്സുകളും മറ്റും ഏപ്രിൽ രണ്ടാം തീയതി മുതൽ ആരംഭിക്കും . അന്പതു കോടി രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിട്ടുള്ളത് . ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനകൾ സജ്ജീകരിക്കുക , അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ചു പുനരുപയോഗത്തിനോ സംസ്കരിക്കുന്നതിനോ നൽകുക , അറവുശാലകളിലെയും കോഴി വില്പന കേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ സംസ്കരിക്കുക, പരിസരം ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് .

Clean Kottayam - Green Kottayam



Related items

News and Articles
News Local News