Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കൊവിഡ് വ്യാപനം : ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും

കൊവിഡ് വ്യാപനം : ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും

(Kerala holds COVID meeting)രൂക്ഷമാകുന്ന കൊവിഡ് വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും.

നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്ക പരത്തുകയാണ്. ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,64,003 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5419 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


With rising COVID cases, ministers of Kerala will join for a cabinet meeting under Hon' chief minister of Kerala- Shri. Pinarayi Vijayan, who is undergoing treatment in America. The present situations of each district will be put forward by the respective ministers in the cabinet meeting.

COVID rates are alarming with 28,481 reported cases in the state with 6911 in Trivandrum, 4013 in Ernakulam, 2967 in Kozhikode, 2622 in Thrissur, 1758 in Kottayam, 1604 in Kollam, 1546 in Palakkad, 1375 in Malappuram, 1328 in Pathanamthitta, 1170 in Kannur, 1087 in Alappuzha, 969 in Idukki, 606 in Kasargod and 525 in Wayanad today.




Related items