Kottayam, Kerala

map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്രകൃതി സംരക്ഷണ സന്ദേശവുമായി ദീപുവിന്റെ സൈക്കിൾ യാത്ര

പ്രകൃതി സംരക്ഷണ സന്ദേശവുമായി ദീപുവിന്റെ സൈക്കിൾ യാത്ര

കുമരകം ∙ പ്രകൃതി സംരക്ഷണ സന്ദേശവുമായി ലഡാക്കിലേക്കു സൈക്കിളിൽ യാത്ര നടത്തുന്ന ചെങ്ങളം സ്വദേശി ദീപു (21) ഗോവയിലെത്തി. കഴിഞ്ഞ 9ന് തന്റെ പിറന്നാൾ ദിനത്തിലാണു മാടപ്പത്തറ ദീപു യാത്ര തുടങ്ങിയത്. ഇതിനോടകം 900 കിലോ മീറ്റർ താണ്ടി. 4,000 കിലോ മീറ്റർ സഞ്ചരിച്ചാണു ലഡാക്കിൽ എത്തുക. പ്രകൃതി ദുരന്തങ്ങൾ വരുത്തുന്ന ആൾ നാശത്തിനും നാശ നഷ്ടങ്ങളും പരിഹാരമായി പ്രകൃതി സംരക്ഷണം അല്ലാതെ മറ്റൊന്നുമില്ലെന്നു തിരിച്ചറിഞ്ഞാണ് ഈ മുദ്രാവാക്യം ഉയർത്തി സൈക്കിൾ യാത്ര. കൊച്ചിയിൽ ഹോട്ടൽ മാനേജ്മെന്റ് ജോലി ചെയ്യുകയാണ് ദീപു. യാത്രയ്ക്കിടയിൽ പൊലീസ് സ്റ്റേഷൻ, പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ ടെന്റ് നിർമിച്ച് അതിലാണു രാത്രി താമസം. ലഡാക്ക് യാത്രയുടെ മുന്നൊരുക്കമായി നേരത്തെ വാഗമണ്ണിലേക്കു സൈക്കിൾ യാത്ര നടത്തിയിരുന്നു. ദിവസവും 30 കിലോ മീറ്റർ ദൂരം സൈക്കിൾ ചവിട്ടുന്നത് ദീപു പതിവാക്കിയിരുന്നു. പ്രദീപ്കുമാർ– സീന ദമ്പതികളുടെ മകനാണ്. ദിപേഷ് സഹോദരൻ.



Related items