Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പുത്തൻ അനുഭവമായി "ഇല റാലി "

പുത്തൻ അനുഭവമായി "ഇല റാലി "

വയലാ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ , നാഷണൽ സർവീസ് യൂണിറ്റ് വിദ്യാർത്ഥികളാണ് , ആളുകൾക്ക് കൗതുകമായി "ഇല റാലി " നടത്തിയത് . വയലാ ഗ്രാമത്തെ സമ്പൂർണ പ്ലാസ്റ്റിക് മുക്ത ഗ്രാമം ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങിനെ ഒരു റാലി നടത്തിയത് . പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാനും അതിന്റെ ദൂഷ്യ വശങ്ങൾ വിളിച്ചോതാനും കുട്ടികൾ നടത്തിയ ഈ റാലി സഹായകമായി . ഇലകൾ ഉപയോഗിച്ചുള്ള പ്ലക്കാർഡുകളിൽ മുദ്രാവാക്യങ്ങൾ എഴുതി ആണ് കുട്ടികൾ സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ചത് . തേക്കില , വാഴയില , വട്ടയില എന്നിവ കുട്ടികൾ കടകളിൽ വിതരണം ചെയ്തു .



Related items