Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പൂഞ്ഞാർ ദ്രോണാചാര്യ സ്പോർട്സ് അക്കാഡമിക്ക് അഭിമാന നേട്ടം

പൂഞ്ഞാർ ദ്രോണാചാര്യ സ്പോർട്സ് അക്കാഡമിക്ക് അഭിമാന നേട്ടം

കായികകേരളത്തിന്റെ ദ്രോണാചാര്യനായ കെ പി തോമസ് മാഷിന്റെ അധ്യക്ഷ്യത്തിലുള്ള , പൂഞ്ഞാർ ദ്രോണാചാര്യ സ്പോർട്സ് അക്കാഡമിക്ക് , അവിടത്തെ വിദ്യാർത്ഥിനിയായ സാന്ദ്രമോളിലൂടെ അഭിമാന നേട്ടം. വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച , മുംബൈയിലും ഗുവാഹാട്ടിയിലുമായി നടന്ന ദേശീയ കായികമേളയിൽ ആണ് സാന്ദ്രമോൾ വിജയം കൈവരിച്ചത് . 200 മീറ്റർ ഓട്ടം , 400 മീറ്റർ ഓട്ടം , 4 X 400 റിലേ എന്നിവയിലാണ് സാന്ദ്രമോൾ ഒന്നാമതെത്തിയത് . പൂഞ്ഞാറിലെ ദ്രോണാചാര്യ സ്പോർട്സ് അക്കാഡമിയിൽ ഏകദേശം എൺപതോളം കുട്ടികൾ താമസിച്ചു പഠിക്കുന്നുണ്ട്. പട്ടാളക്കാരനായിരുന്ന കെ പി തോമസ് മാഷ് , ട്രാക്കിൽ വളരെയധികം കർക്കശക്കാരനായ ഒരധ്യാപകനാണ് . 2013 ലാണ് അദ്ദേഹത്തെ തേടി കായികലോകത്തിന്റെ ബഹുമതി "ദ്രോണാചാര്യ അവാർഡ് " എത്തുന്നത് . ട്രാക്കിൽ മികവ് തെളിയിച്ച പല കായിക താരങ്ങളും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെട്ടവരാണ് .

Student of Poonjar Dronacharya Sports Academy, Ms Sandra Mol bags first prize in three categories ,in National sports meet conducted by World Malayali Council.



Related items

News and Articles
News Local News