Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മുട്ട കറി ഉണ്ടാക്കുന്ന വിധം

മുട്ട കറി ഉണ്ടാക്കുന്ന വിധം

മുട്ട ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ഓംലെറ്റുണ്ടാക്കിയും, ബുൾസൈ ഉണ്ടാക്കിയും, പല രൂപത്തിൽ തീന്മേശയിൽ എത്തുന്ന ഒരാളാണ് മുട്ട. ഒരു കിടിലൻ മുട്ട കറി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം മുട്ട കറിക്കു വേണ്ട സാധനങ്ങൾ : പുഴുങ്ങിയ മുട്ട, സവാള, തക്കാളി , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എഗ്ഗ് മസാല പൊടി, ഗരം മസാല, ഉപ്പ് , എണ്ണ , വെള്ളം തയ്യാറാക്കേണ്ടുന്ന വിധം : സവാള , തക്കാളി എന്നിവ നന്നായി ചെറുതാക്കി അരിയുക . മുട്ട പുഴുങ്ങി, തോട് കളഞ്ഞു മാറ്റി വെക്കുക. ഇനി ഒരു പാനെടുത്തു അതിൽ അല്പം എണ്ണ ഒഴിക്കുക . എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന സവാള അതിലേക്കു ചേർക്കുക. നന്നായി വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ , അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി അതിലേക്കു ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എഗ്ഗ് മസാല പൊടി , ഗരം മസാല പൊടി എന്നിവ ചേർക്കുക. എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക . അത്രയും ആകുമ്പോൾ, പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട നടുവേ കീറി , ഇതിലേക്ക് ചേർക്കുക. മസാല നന്നായി പിരട്ടി ഇളക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളക്കാൻ വെക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ, തീ അണച്ച് വാങ്ങി വെക്കുക. അപ്പത്തിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കൂട്ടാവുന്ന രസികൻ മുട്ട കറി തയ്യാർ .

Egg Curry Recipe



Related items

News and Articles
News Local News