Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചകക്കുറിപ്പ് : മുട്ട കൊണ്ട് കടലേറ്റ്

ഇന്നത്തെ പാചകക്കുറിപ്പ് : മുട്ട കൊണ്ട് കടലേറ്റ്

കടലേറ്റ് പല തരത്തിൽ ഉണ്ട് . വെജിറ്റബിൾ കടലേറ്റ് , ഫിഷ് കടലേറ്റ്, മീറ്റ് കടലേറ്റ് അങ്ങിനെ വിവിധ സ്വാദിൽ കടലേറ്റുകൾ ലഭ്യമാണ്. അത് പോലെ മുട്ട കൊണ്ടും കടലേറ്റ് ഉണ്ടാക്കാം . അതെങ്ങിനെ എന്ന് നോക്കാം വേണ്ടുന്ന വിഭവങ്ങൾ : മുട്ട , ഉരുളക്കിഴങ് , ഇഞ്ചി , പച്ചമുളക് , ചെറിയ ഉള്ളി , കറിവേപ്പില , കുരുമുളകുപൊടി , റൊട്ടിപ്പൊടി , എണ്ണ , ഉപ്പ് തയ്യാറാക്കുന്ന വിധം : ഉരുളക്കിഴങ്ങു തൊലി കളഞ്ഞു അല്പം ഉപ്പും ചേർത്ത് വേവിച്ചു ഉടച്ചു മാറ്റി വെക്കുക. ഇഞ്ചി , പച്ചമുളക് , ചെറിയ ഉള്ളി, കറിവേപ്പില എന്നിവ അരിഞ്ഞു വെക്കുക . ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ഇഞ്ചി , പച്ചമുളക്, ഉള്ളി , കറിവേപ്പില, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴന്നു വന്ന ചേരുവയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ഇളക്കി ചിക്കി എടുക്കുക. ഈ മിശ്രിതം ഉരുളക്കിഴങ്ങുമായി നന്നായി ചേർത്ത് ചെറിയ ഉരുളകളാക്കിയതിനു ശേഷം ,വട്ടത്തിൽ പരത്തുക. ഒരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി മിക്സ് ചെയ്തു വെക്കുക. വട്ടത്തിൽ പരത്തിയ കൂട്ട് , മുട്ടയുടെ വെള്ളയിൽ മുക്കിയതിന് ശേഷം റൊട്ടിപ്പൊടിയിൽ മുക്കി, എണ്ണയിൽ വറത്തെടുക്കുക. മുട്ട കടലേറ്റ് റെഡി.

Recipe for preparing Egg Cutlet



Related items