Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഫിഷറീസ് വകുപ്പിന്റെ കീഴിൽ കടൽ വിഭവ റസ്റ്ററന്റ്, പുതുമയായി കടൽ ചിത്രങ്ങളും

ഫിഷറീസ് വകുപ്പിന്റെ കീഴിൽ കടൽ വിഭവ റസ്റ്ററന്റ്, പുതുമയായി കടൽ ചിത്രങ്ങളും

(Seafood Restaurant under the Department of Fisheries) ആഴാകുളം ജംക്‌ഷനിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഒരുങ്ങുന്ന ആദ്യ കടൽ വിഭവ റസ്റ്ററന്റിൽ കാണികൾക്കു പുതുമയായി കടൽ ചിത്രങ്ങളും. ഫിഷറീസ് വകുപ്പിനു കീഴിൽ സജ്ജമാകുന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനം അടുത്ത മാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റസ്റ്ററന്റിൽ എത്തുന്ന ഭക്ഷണ പ്രിയർക്ക് കൊതിയൂറും വിഭവ രുചികൾക്കൊപ്പം ചുമരുകളിലെ മനോഹര കടൽത്തീര ചിത്രങ്ങളും ആസ്വദിക്കാം. മത്സ്യബന്ധന തുറമുഖ തീരത്ത് എത്തിയ പ്രതീതി ജനിപ്പിക്കുന്നതാണ് ചുമരുകളിൽ നിറയുന്ന ഓരോ ചിത്രവും. വല നെയ്യുന്ന തൊഴിലാളികളും കാക്കയും പരുന്തും കോവളം ലൈറ്റ് ഹൗസുമാണ് പ്രവേശന കവാടത്തിലെ ആകർഷകമായ ചിത്രം. കടലിലേക്ക് വള്ളം തള്ളിയിറക്കുന്ന തൊഴിലാളികളുടെ ജീവസ്സുറ്റ ചിത്രം, മത്സ്യത്തൊഴിലാളി കുടിലുകളിലെ ജീവിതം, തീരത്തെ മത്സ്യ വിൽപന എന്നിവയും ആകർഷകമാണ്.

കോഴിക്കോട് സ്വദേശി രജീഷ് കരിമ്പനക്കര, സിനിമാ കലാ സംവിധായകൻ ശിവകുമാർ, ഫൈൻ ആർട്സ് കോളജ് വിദ്യാർഥികളായ സംഗീത്, രമ്യ, ധ്രുവരാജ് എന്നിവരാണ് പത്തു ദിവസം കൊണ്ടു കൂറ്റൻ ചുമർ ചിത്രങ്ങൾ പൂർത്തിയാക്കിയത്. തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് കടൽ വിഭവ റസ്റ്ററന്റിന്റെ നിർമാണം.

കടലിൽ നിന്നുള്ള മിക്കവാറും എല്ലാ വിഭവങ്ങളും ഇവിടെ ആവശ്യമനുസരിച്ച് സന്ദർശകർക്കായി തയാർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ തീൻമേശകളിലെത്തിക്കും. ഇന്ത്യൻ കോഫി ഹൗസ് പോലെയുള്ള നടത്തിപ്പ് സംവിധാനമാണ് ആലോചിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷ്‌ലാൻഡിനു സമീപം പാചകത്തിനു തയാർ (റെഡി ടു കുക്ക്) എന്ന കടൽ വിഭവ ലഭ്യതാ കേന്ദ്രവും ഒപ്പം വരുന്നുണ്ട്. ആകെ 5 കോടി വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.



Related items

News and Articles
News Local News