Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

എരുമേലി പേട്ടതുള്ളലിന് ഇനി ഹരിത മയം

എരുമേലി പേട്ടതുള്ളലിന് ഇനി ഹരിത മയം

എരുമേലി പേട്ടതുള്ളലിന്റെ ഭാഗമായി സിന്ദൂരം വാരി പൂശുന്നതു ഒരാചാരമാണ്. രാസമയമുള്ള കളർ പൊടികളാണ് , ഇപ്പോൾ സിന്ദൂരം എന്ന രീതിയിൽ ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് പലതരത്തിൽ ഹാനികരമാണ് എന്ന് കണ്ടതിനെ തുടർന്നാണ് ,കളക്ടറും ദേവസ്വം ബോർഡും ചേർന്ന് ഈ വർഷം മുതൽ ജൈവ രീതിയിൽ ഉള്ള സിന്ദൂരമേ ഉപയോഗിക്കൂ എന്ന് തീരുമാനം എടുത്തത് . മുൻപ് ഹൈ കോടതി ഈ കളർ കലർത്തിയ പൊടികളുടെ ഉപയോഗം നിരോധിച്ചതാണ് . എന്നാൽ പകരം സംവിധാനം തയ്യാറാകാത്തതിനെ തുടർന്ന് ഉപയോഗം തുടരുകയായിരുന്നു . വില അല്പം കൂടിയാലും ഇക്കുറി ഹൈദരബാദ് സർവകലാശാലയിൽ നിർമ്മിക്കുന്ന ജൈവസിന്ദൂരം ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇതോടൊപ്പം തന്നെ രാസനിർമ്മിതമായ സിന്ദൂരം വിൽക്കാൻ പാടില്ല എന്ന തീരുമാനവുമായി .

From this year onwards only organic sindhoor will be used for Erumely Pettathullal



Related items